ദിലീപിന്റെ അടുത്ത ചിത്രം 'റോഷാക്ക്' ടീമിനൊപ്പം; സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിൽ

ദിലീപിന്റെ അടുത്ത ചിത്രം 'റോഷാക്ക്' ടീമിനൊപ്പം; സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിൽ

റോഷാക്കിന്റെ കഥാകൃത്തായ സമീര്‍ അബ്ദുള്‍ ആണ് തിരക്കഥ

റോഷാക്കിന് ശേഷം സംവിധായകന്‍ നിസ്സാം ബഷീര്‍ ഒരുക്കുന്ന ചിത്രത്തില്‍ നായകനായി ദിലീപ്. സാമൂഹ്യ മാധ്യമത്തിലൂടെ സിനിമയുടെ അണിയറ പ്രവര്‍ത്തകർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സുരാജ് വെഞ്ഞാറമൂടും പ്രധാനവേഷത്തിലെത്തുന്നുണ്ട്

റോഷാക്കിന്റെ കഥാകൃത്തായ സമീര്‍ അബ്ദുള്‍ ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ബാദുഷാ സിനിമാസ്, ആന്റോ ജോസഫ് ഫിലിം കമ്പനി, ഗ്രാൻഡ് പ്രൊഡക്‌ഷൻസ്, വണ്ടർവാൾ സിനിമാസ് എന്നിവർ സംയുക്തമായി നിർമിക്കുന്ന ചിത്രത്തിന്റെ മറ്റു വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയിക്കുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതികരണം

അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ‘ബാന്ദ്ര’ യാണ് ദിലീപിന്‍റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. ഉദയകൃഷ്ണ തിരക്കഥ ഒരുക്കിയിരിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ നിർമാണം വിനായക അജിത്ത് ആണ്. അുത്തിടെ റിലീസ് ചെയ്ത സിനിമയുടെ ടീസറിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. രാമലീലയ്ക്ക് ശേഷം അരുൺ ഗോപിയും ദിലീപും ഒരുമിക്കുന്ന ചിത്രം കൂടിയാണ് ബാന്ദ്ര

തെന്നിന്ത്യൻ താരം തമന്നയാണ് ബാന്ദ്രയിലെ നായിക. തമന്ന നായികയാകുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് ബാന്ദ്ര. തമിഴ് ചലച്ചിത്ര താരം ശരത് കുമാര്‍ ഉള്‍പ്പെടെ വമ്പന്‍ താരനിര തന്നെ ബാന്ദ്രയിലുണ്ട്.

logo
The Fourth
www.thefourthnews.in