'ചരിത്രത്തിലെ തീപിടിച്ച അധ്യായം'; ദിലീപ് ചിത്രം 'തങ്കമണി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

'ചരിത്രത്തിലെ തീപിടിച്ച അധ്യായം'; ദിലീപ് ചിത്രം 'തങ്കമണി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

കേരള മനസാക്ഷിയെ നടുക്കിയ ഇടുക്കി തങ്കമണി സംഭവത്തിന്റെ മുപ്പത്തിയേഴാം വാർഷിക ദിനത്തിലാണ് അണിയറപ്രവർത്തകർ ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറക്കിയത്.

കേരള മനസാക്ഷിയെ നടുക്കിയ ഇടുക്കി തങ്കമണി സംഭവത്തിന്റെ മുപ്പത്തിയേഴാം വാർഷിക ദിനത്തിൽ അതിനെ ആസ്പദമായൊരുങ്ങുന്ന ദിലീപ് ചിത്രം 'തങ്കമണി'യുടെ മോഷൻ പോസ്റ്ററും ഒപ്പം ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തിറക്കി. ഒരു ഗ്രാമത്തിന് തീ പിടിക്കുന്നതും അതിൽ നിന്നും രക്ഷകനായ ഒരാൾ പുറത്തുവരുന്നതുമാണ് പോസ്റ്ററിലെ ദൃശ്യം. എണ്‍പതുകളുടെ മധ്യത്തിലാണ് കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ഇടുക്കിയിലെ തങ്കമണി സംഭവം അരങ്ങേറുന്നത്.

"നോവുണങ്ങാത്ത 37 വർഷങ്ങൾ.. തങ്കമണി സംഭവത്തിന്റെ വാർഷിക ദിനത്തിൽ ഇതാ നമ്മുടെ സിനിമയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ" എന്ന അടിക്കുറുപ്പോടെ ദിലീപ് തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പങ്കുവെച്ചത്.

'ഉടൽ' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം രതീഷ് രഘുനന്ദനൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് തങ്കമണി. സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ ബി ചൗധരിയും ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിരയും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

'ചരിത്രത്തിലെ തീപിടിച്ച അധ്യായം'; ദിലീപ് ചിത്രം 'തങ്കമണി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
ചലച്ചിത്ര അക്കാദമിയുടെ പ്രതികരണം; വീണ്ടും ആരോപണവുമായി ഷിജു ബാലഗോപാലും വിനയനും

മലയാളത്തിലെയും തമിഴിലെയും വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. നീത പിള്ള, പ്രണിത സുഭാഷ് എന്നിവർ നായികമാരാകുന്ന ചിത്രത്തിൽ അജ്മൽ അമീർ, സുദേവ് നായർ, സിദ്ദിഖ്, മനോജ് കെ ജയൻ, കോട്ടയം രമേഷ്, മേജർ രവി, സന്തോഷ് കീഴാറ്റൂർ, അസീസ് നെടുമങ്ങാട്, തൊമ്മൻ മാങ്കുവ, ജിബിൻ ജി, അരുൺ ശങ്കരൻ, മാളവിക മേനോൻ, രമ്യ പണിക്കർ, മുക്ത, ശിവകാമി, അംബിക മോഹൻ, സ്മിനു സിജോ എന്നിവരും തമിഴ് താരങ്ങളായ ജോൺ വിജയ്, സമ്പത് റാം എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

രാജശേഖർ, സ്റ്റൺ ശിവ, സുപ്രീം സുന്ദർ, മാഫിയ ശശി എന്നിവർ സംഘട്ടന രംഗങ്ങൾ ഒരുക്കുന്നു. ഈരാറ്റുപേട്ട, പൂഞ്ഞാര്‍, കാഞ്ഞിരപ്പളളി, കൂട്ടിക്കല്‍, കുട്ടിക്കാനം, പീരുമേട്, കട്ടപ്പന, കോട്ടയം സിഎംഎസ് കോളേജ് എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്.

ഛായാഗ്രഹണം മനോജ് പിള്ള, എഡിറ്റര്‍ ശ്യാം ശശിധരന്‍, ഗാനരചന ബി ടി അനില്‍ കുമാര്‍, സംഗീതം വില്യം ഫ്രാന്‍സിസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സുജിത് ജെ നായര്‍, പ്രൊജക്ട് ഡിസൈനര്‍ സജിത് കൃഷ്ണ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മോഹന്‍ ‘അമൃത’, സൗണ്ട് ഡിസൈനര്‍ ഗണേഷ് മാരാര്‍ കലാസംവിധാനം മനു ജഗത്.

'ചരിത്രത്തിലെ തീപിടിച്ച അധ്യായം'; ദിലീപ് ചിത്രം 'തങ്കമണി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
Video| 36 വര്‍ഷങ്ങള്‍ക്കിപ്പുറവും മുറിവുണങ്ങാതെ 'തങ്കമണി'

തങ്കമണി സംഭവം

ഇടുക്കി ജില്ലയിലെ കാമാക്ഷി പഞ്ചായത്തിലെ മലയോര ഗ്രാമമാണ് തങ്കമണി. എൺപതുകളുടെ മധ്യത്തിൽ കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ നാടായി പിന്നീട് തങ്കമണിയെ ചരിത്രത്തിൽ 'തങ്കമണി സംഭവ'മെന്ന പേരിൽ അടയാളപ്പെടുത്തുകയായിരുന്നു. ഒരു ബസ്സ് സർവീസിനെ ചൊല്ലി വിദ്യാർത്ഥികളും ബസ് ജീവനക്കാരും തമ്മിലുണ്ടായ തർക്കം കേരളത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച വെടിവെപ്പിലാണ് കലാശിച്ചത്.

1986 ഒക്ടോബർ 22നായിരുന്നു പൊലീസിന്റെ നരനായാട്ട് തങ്കമണി ഗ്രാമത്തിൽ അരങ്ങേറിയത്, പോലീസിന്റെ ക്രൂരതകളുടെ ഏറ്റവും വലിയ ഉദാഹരണമായി തങ്കമണി സംഭവത്തെ പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതേതുടർന്ന്, 1982ൽ അധികാരത്തിലേറിയ കെ കേരുണാകരന് 1987ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്ര പരാജയം നേരിടേണ്ടി വരികയായിരുന്നു.

logo
The Fourth
www.thefourthnews.in