'റഹീമിന്റെ ജീവിതം സിനിമയാക്കാൻ ഉദ്ദേശിച്ചിട്ടില്ല'; ബോബി ചെമ്മണൂരിന്റെ അവകാശവാദം തള്ളി സംവിധായകൻ ബ്ലെസി

'റഹീമിന്റെ ജീവിതം സിനിമയാക്കാൻ ഉദ്ദേശിച്ചിട്ടില്ല'; ബോബി ചെമ്മണൂരിന്റെ അവകാശവാദം തള്ളി സംവിധായകൻ ബ്ലെസി

ഒരേ രീതിയിലുള്ള സിനിമകൾ ചെയ്യാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ബ്ലെസി

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ ജീവിതം താൻ സിനിമയാക്കുമെന്ന വ്യവസായി ബോബി ചെമ്മണൂരിന്റെ അവകാശവാദം തള്ളി സംവിധായകൻ ബ്ലെസി. റഹീമിന്റെ ജീവിതം സിനിമയാക്കുന്നതിനെക്കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ലെന്ന് അദ്ദേഹം ദ ഫോർത്തിനോട് പറഞ്ഞു.

അബ്ദുൽ റഹീമിന്റെ ജീവിതവുമായി ബന്ധപ്പെട്ട് ബോബി ചെമ്മണൂർ സംസാരിച്ചിരുന്നുവെന്നത് ശരിയാണ്. എന്നാൽ സിനിമ ചെയ്യാമെന്നോ ചെയ്യില്ലെന്നോ പറഞ്ഞിട്ടില്ലെന്നും ബ്ലെസി വ്യക്തമാക്കി.

ആടുജീവിതത്തിന്റെ തിരക്കിലായതിനാൽ അബ്ദുൽ റഹീമിന്റെ സംഭവത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ല. ഈ സംഭവം എന്താണെന്ന് അദ്ദേഹത്തോട് ചോദിച്ചാണ് മനസിലാക്കിയത്. തിരക്കിൽ നിൽക്കുമ്പോഴാണ് അദ്ദേഹം ഇതേക്കുറിച്ച് സംസാരിച്ചത്. എന്നാൽ സിനിമയെക്കുറിച്ച് ദീർഘമായ ഒരു ചർച്ചയും നടന്നിട്ടില്ല. ഒരേ രീതിയിലുള്ള സിനിമകൾ ചെയ്യാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ബ്ലെസി വ്യക്തമാക്കി.

'റഹീമിന്റെ ജീവിതം സിനിമയാക്കാൻ ഉദ്ദേശിച്ചിട്ടില്ല'; ബോബി ചെമ്മണൂരിന്റെ അവകാശവാദം തള്ളി സംവിധായകൻ ബ്ലെസി
മാർക്വേസിന്റെ ഇതിഹാസം 'ഏകാന്തതയുടെ നൂറുവർഷങ്ങൾ' ഇനി നെറ്റ്ഫ്‌ളിക്‌സ് വെബ് സീരിസ്

അബ്ദുൾ റഹീമിന്റെ ജീവിതവും അദ്ദേഹത്തിന്റെ മോചനത്തിനായി നടത്തിയ യാചനയാത്രയും മൂന്ന് മാസത്തിനുള്ളിൽ സിനിമയാക്കുമെന്നും ബ്ലെസി ഇതിന് അനൂകുല മറുപടിയാണ് തന്നതെന്നും ബോബി ചെമ്മണൂർ കഴിഞ്ഞദിവസമാണ് വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചത്.

സിനിമയിലൂടെ ലാഭം ആഗ്രഹിക്കുന്നില്ലെന്ന് ബോബി വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. സിനിമയിലൂടെ ലഭിക്കുന്ന ലാഭം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകുമെന്നായിരുന്നു അദ്ദേഹം പ്രഖ്യാപിച്ചത്. മലയാളികളുടെ നന്മ ലോകത്തിന് കാണിച്ചുകൊടുക്കാനാണ് സിനിമ നിർമിക്കുന്നതെന്നും ബോബി പറഞ്ഞിരുന്നു.

logo
The Fourth
www.thefourthnews.in