അശ്ലീല വെബ്‌സീരിസിൽ അഭിനയിപ്പിച്ചെന്ന പരാതി; സംവിധായിക ലക്ഷ്മി ദീപ്ത അറസ്റ്റിൽ

അശ്ലീല വെബ്‌സീരിസിൽ അഭിനയിപ്പിച്ചെന്ന പരാതി; സംവിധായിക ലക്ഷ്മി ദീപ്ത അറസ്റ്റിൽ

നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കിയ പ്രതിക്ക് ഉപാധികളോടെ ജാമ്യം നല്‍കി

ഭീഷണിപ്പെടുത്തി അശ്ലീല വെബ്‌സീരിസില്‍ അഭിനയിപ്പിച്ചെന്ന യുവാവിന്റെ പരാതിയില്‍ സംവിധായിക ലക്ഷ്മി ദീപ്ത അറസ്റ്റില്‍. ലക്ഷ്മിയും സഹായിയും നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിനെത്തുടര്‍ന്നാണ് അരുവിക്കര പോലീസ് അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കിയ പ്രതിക്ക് ഉപാധികളോടെ ജാമ്യം നല്‍കി.

വെങ്ങാനൂര്‍ സ്വദേശിയായ 26 കാരനാണ് നിര്‍ബന്ധിച്ച് അശ്ലീല വെബ്സീരിസില്‍ അഭിനയിപ്പിച്ചെന്ന പരാതി നല്‍കിയത്. അരുവിക്കരയിലെ ആള്‍താമസമില്ലാത്ത അപ്പാര്‍ട്ട്മെന്റില്‍ വച്ചായിരുന്നു ചിത്രീകരണം. തുടക്കത്തില്‍ അശ്ലീല ചിത്രമാണെന്ന് യുവാവിനോട് പറഞ്ഞിരുന്നില്ല. കുറച്ച് ഭാഗങ്ങള്‍ അഭിനയിപ്പിച്ചതിന് ശേഷം കരാര്‍ ഒപ്പിട്ടു. പിന്നീടാണ് അശ്ലീല ചിത്രമാണെന്ന് മനസ്സിലായതെന്നാണ് യുവാവ് പറയുന്നത്.

എല്ലാ ബുധനാഴ്ചയും രാവിലെ 9 മണിക്കും 12 മണിക്കും ഇടയില്‍ അരുവിക്കര പോലീസ് സ്റ്റേഷനിലെത്തി ഒപ്പുവെക്കണമെന്നതാണ് ജാമ്യത്തിലെ പ്രധാന ഉപാധി. തെളിവുകള്‍ നശിപ്പിക്കരുതെന്നും ചോദ്യം ചെയ്യലിന് അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്നും ജാമ്യ വ്യവസ്ഥയിലുണ്ട്. യുവാവിന്റെ പരാതിയില്‍ ഒടിടി പ്ലാറ്റ്ഫോം ഉടമകള്‍ക്കെതിരെയും പോലീസ് കേസെടുത്തിരുന്നു.

logo
The Fourth
www.thefourthnews.in