ചന്ദ്രമുഖി 2 ഒരുങ്ങുന്നു; നായിക കങ്കണ റണാവത്ത്

ചന്ദ്രമുഖി 2 ഒരുങ്ങുന്നു; നായിക കങ്കണ റണാവത്ത്

മണിചിത്രത്താഴിന്റെ തമിഴ് റീമേക്ക് ചന്ദ്രമുഖിയുടെ രണ്ടാംഭാഗമാണ് ചിത്രം

മണിചിത്രത്താഴിന്റെ തമിഴ് റീമേക്കായ രജനീകാന്ത് ചിത്രം ചന്ദ്രമുഖിയുടെ രണ്ടാംഭാഗം ഒരുങ്ങുന്നു. തമിഴിൽ വമ്പൻ ഹിറ്റായ ഒന്നാംഭാഗത്തിന് 17 വർഷങ്ങൾക്ക് ശേഷമാണ് രണ്ടാംഭാഗം വരുന്നത്. ആദ്യ ചിത്രം സംവിധാനം ചെയ്ത പി വാസു തന്നെയാണ് ചന്ദ്രമുഖി 2 ഒരുക്കുന്നത്. കങ്കണ റണാവത്തും രാഘവ ലോറൻസുമാണ് പ്രധാന വേഷത്തിലെത്തുന്നത്. വടിവേലുവും രാധിക ശരത്കുമാറുമാണ് മറ്റ് പ്രധാന താരങ്ങൾ

കഴിഞ്ഞ ജൂലൈയിൽ ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്റെ ഷൂട്ട് അവസാനഘട്ടത്തിലാണെന്നും തന്റെ ഭാഗം പൂർത്തിയായെന്നും രാധിക ശരത് കുമാർ ട്വീറ്റ് ചെയ്തു

ആദ്യഘട്ടത്തിൽ രജനീകാന്ത് ഉൾപ്പെടെയുള്ളവർ ഉണ്ടാകുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും രാഘവ ലോറൻസിനെ നായകനാക്കിയാണ് 2020 ൽ വാസു ചിത്രം പ്രഖ്യാപിച്ചത്. തുടർന്ന് ചിത്രീകരണം ആരംഭിക്കുന്നതിന് മുൻപ് രജനീകാന്തിനെ കണ്ട് ലോറന്‍സ് അനുഗ്രഹവും വാങ്ങിയിരുന്നു.

ലൈക്ക പ്രൊഡക്ഷൻസാണ് നിർമാണം. സംഗീതം എം എം കീരവാണി . ഛായാഗ്രഹണം ആര്‍ ഡി രാജശേഖര്‍ . കലാസംവിധാനം തോട്ട തരണി. മണിച്ചിത്രത്താഴിന്‍റെ കന്നഡ റീമേക്കാ ആപ്തമിത്രയുടെ റീമേക്കാണ് ചന്ദ്രമുഖി . ആപ്തമിത്രയും പി വാസു തന്നെയാണ് സംവിധാനം ചെയ്തത്. തമിഴ്നാട്ടിലെ തീയേറ്ററുകളില്‍ തുടർച്ചയായിരണ്ടര വര്‍ഷത്തോളം പ്രദര്‍ശിപ്പിച്ച ചിത്രമാണ് ചന്ദ്രമുഖി

logo
The Fourth
www.thefourthnews.in