'ഉണ്ണി മുകുന്ദൻ ​ഗണപതിയല്ല';  ജയ് ഗണേഷ് എന്റർടൈൻമെന്റ് ചിത്രം മാത്രമെന്ന് സംവിധായകൻ  രഞ്ജിത്ത് ശങ്കർ

'ഉണ്ണി മുകുന്ദൻ ​ഗണപതിയല്ല'; ജയ് ഗണേഷ് എന്റർടൈൻമെന്റ് ചിത്രം മാത്രമെന്ന് സംവിധായകൻ രഞ്ജിത്ത് ശങ്കർ

ഗണപതി മിത്താണെന്ന നിയമസഭാ സ്‌പീക്കർ എ എൻ ഷംസീറിന്റെ പ്രസ്താവന വിവാദമായ പശ്ചാത്തലത്തിൽ പ്രഖ്യാപിക്കപ്പെട്ട 'ജയ് ഗണേഷ്' സിനിമയെ പറ്റി നിരവധി അഭ്യൂഹങ്ങൾ പരന്നിരുന്നു

ഉണ്ണിമുകുന്ദൻ കേന്ദ്രകഥാപാത്രമാകുന്ന 'ജയ് ഗണേഷ്' എന്റർടൈൻമെന്റ് ചിത്രം മാത്രമെന്ന് സംവിധായകൻ രഞ്ജിത്ത് ശങ്കർ. 'മിത്ത് വിവാദം' തുടങ്ങുന്നതിന് ഒരുമാസം മുൻപ് തന്നെ സിനിമയുടെ പേര് രജിസ്റ്റർ ചെയ്തിരുന്നുവെന്നും സിനിമയിൽ ഉണ്ണി മുകുന്ദൻ ഗണപതിയായല്ല എത്തുന്നതെന്നും രഞ്ജിത്ത് ശങ്കർ 'ദ ഫോർത്തി'നോട് പറഞ്ഞു.

ഗണപതി മിത്താണെന്ന നിയമസഭാ സ്‌പീക്കർ എ എൻ ഷംസീറിന്റെ പ്രസ്താവന വിവാദമായ പശ്ചാത്തലത്തിൽ പ്രഖ്യാപിക്കപ്പെട്ട 'ജയ് ഗണേഷ്' സിനിമയെ പറ്റി നിരവധി അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇതേത്തുടർന്നാണ് രഞ്ജിത്ത് ശങ്കറിന്റെ പ്രതികരണം. ജയ് ​ഗണേഷ് ഒരു കോമിക് ഴോണറിലുള്ള ചിത്രമാണെന്നാണ് സൂചന. കൂടുതൽ വിവരങ്ങൾ ഇപ്പോൾ നൽകാൻ കഴിയില്ലെന്നും സംവിധായകൻ പറഞ്ഞു.

ആന്റണി സ്റ്റീഫൻ ക്രോം ഒരുക്കിയ ജയ് ​ഗണേഷിന്റെ ആദ്യത്തെ പോസ്റ്റർ പുറത്തുവിട്ടതിനു പിന്നാലെ സംവിധായകൻ വൈകാരികമായ പോസ്റ്റിട്ടിരുന്നു. ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം അവിടെ കിടന്നാണ് ചിത്രത്തിന്റെ പോസ്റ്റർ തയ്യാറാക്കിയിരിക്കുന്നതെന്നായിരുന്നു സംവിധായകന്റെ പോസ്റ്റ്.

മിത്ത് പരാമർശ വിവാദത്തിനിടെയാണ് 'ജയ് ഗണേഷ്' സിനിമയുടെ പ്രഖ്യാപനമുണ്ടാകുന്നത്. പാലക്കാട് ഒറ്റപ്പാലത്ത് നടന്ന ഗണേശോത്സവ വേദിയിൽ വച്ചായിരുന്നു താരം ഇക്കാര്യം അറിയിച്ചത്.

'ഉണ്ണി മുകുന്ദൻ ​ഗണപതിയല്ല';  ജയ് ഗണേഷ് എന്റർടൈൻമെന്റ് ചിത്രം മാത്രമെന്ന് സംവിധായകൻ  രഞ്ജിത്ത് ശങ്കർ
ഇനി 'ഗണപതി'; പുതിയ ചിത്രം 'ജയ് ഗണേഷ്' പ്രഖ്യാപിച്ച് ഉണ്ണി മുകുന്ദൻ

ശങ്കർ ശർമയാണ് ചിത്രത്തിൽ സം​ഗീതം സംവിധാനം നിർവഹിക്കുന്നത്. ഉണ്ണിമുകുന്ദന്‍ ഫിലിംസിന്റെ മൂന്നാമത്തെ നിർമാണ സംരംഭം കൂടിയാണ് ജയ് ​ഗണേഷ്. രഞ്ജിത്ത് ശങ്കറും ഉണ്ണി മുകുന്ദനും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.

ജയ് ഗണേഷിന് വേണ്ടി ഒരു താരത്തെ തിരയുകയായിരുന്നുവെന്നും മാളികപ്പുറം സിനിമ കഴിഞ്ഞ് ഏഴ് മാസമായി തിരക്കഥയ്ക്കായി കാത്തിരിക്കുകയായിരുന്ന ഉണ്ണി മുകുന്ദനുമായി ചർച്ച നടത്തി നടനെ കണ്ടെത്തിയെന്നുമാണ് ഇന്നലെ രഞ്ജിത്ത് ഫേസ്ബുക്കിൽ കുറിച്ചത്.

logo
The Fourth
www.thefourthnews.in