നെറ്റ്ഫ്ലിക്സിന് പിന്നാലെ ഡിസ്നി പ്ലസും; പാസ്‍വേർഡ് പങ്കിടുന്നതില്‍ നിയന്ത്രണം, ആദ്യം നടപ്പാക്കുക കാനഡയില്‍

നെറ്റ്ഫ്ലിക്സിന് പിന്നാലെ ഡിസ്നി പ്ലസും; പാസ്‍വേർഡ് പങ്കിടുന്നതില്‍ നിയന്ത്രണം, ആദ്യം നടപ്പാക്കുക കാനഡയില്‍

നവംബർ ഒന്നു മുതൽ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കമ്പനി

നെറ്റ്ഫ്ലിക്സിന് പിന്നാലെ പാസ്‍വേർഡ് പങ്കിടുന്നതില്‍ നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി ഡിസ്നി പ്ലസും. നവംബർ ഒന്നു മുതൽ ഉപയോക്താക്കൾ ഒരേ വീട്ടിലുള്ളവർക്ക് അല്ലാതെ പുറത്തേക്ക് പാസ്‍വേർഡും അക്കൗണ്ടും പങ്കിടുന്നത് ഡിസ്നി പ്ലസ് നിയന്ത്രിക്കുമെന്ന് ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു. ആദ്യം നിയന്ത്രണം ഏർപ്പെടുത്തുക കാനഡയിലാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. കമ്പനി ഇത്തരത്തിൽ നിയന്ത്രണം ഏർപ്പെടുത്താൻ പോകുന്നതായി ഓഗസ്റ്റിൽ ഡിസ്നി സിഇഒ ബോബ് ഐഗർ സൂചന നൽകിയിരുന്നു. പിന്നീട്, കാനഡയിലുള്ള ഉപയോക്താക്കൾക്ക് ഇ- മെയിൽ സന്ദേശത്തിലൂടെ അറിയിപ്പ് ലഭിക്കുകയായിരുന്നു എന്നും റിപ്പോർട്ടിൽ നിന്ന് വ്യക്തമാണ്.

നിബന്ധനകൾ അനുസരിക്കാത്ത ഉപയോക്താക്കളുടെ അക്കൗണ്ട് പരിമിതപ്പെടുത്തുകയോ റദ്ദാക്കുകയോ ചെയ്യും. ഇത് കണ്ടെത്താനായി കനേഡിയൻ സബ്സ്ക്രൈബർ കരാറിൽ അക്കൗണ്ട് ഷെയറിങ് എന്ന പുതിയ വിഭാഗം കൂട്ടിച്ചേർത്തു

"നിങ്ങളുടെ വസതിയിലെ ഉപകരണങ്ങൾക്ക് പുറത്തേക്ക് ഡിസ്നി അക്കൗണ്ട് പങ്കിടാനോ പാസ്‍വേർഡ് ഉപയോഗിച്ച് മറ്റൊരു വ്യക്തിക്ക് ലോഗിൻ ചെയ്യാനോ ഇനിമുതൽ കഴിയില്ല. ഇതിന് കമ്പനി നിയന്ത്രണം ഏർപ്പെടുത്തിരിക്കുന്നു." ഇ-മെയിലിൽ പറയുന്നു. നിബന്ധനകൾ അനുസരിക്കാത്ത ഉപയോക്താക്കളുടെ അക്കൗണ്ട് പരിമിതപ്പെടുത്തുകയോ റദ്ദാക്കുകയോ ചെയ്യും. ഇത് കണ്ടെത്താനായി കനേഡിയൻ സബ്സ്ക്രൈബർ കരാറിൽ അക്കൗണ്ട് ഷെയറിങ് എന്ന പുതിയ വിഭാഗം കൂട്ടിച്ചേർത്തു. ഇതിലൂടെ കമ്പനി ഉപയോക്താക്കളുടെ അക്കൗണ്ട് ഉപയോഗം നിരീക്ഷിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. തങ്ങളുടെ അക്കൗണ്ടുകളിലേക്ക് പുറത്തുനിന്നുള്ള അംഗങ്ങളെ ചേർക്കാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്കായി പുതിയ ഫീസ് ഓപ്ഷനുകൾ അവതരിപ്പിക്കുമെന്നും ഡിസ്നി അറിയിച്ചു. നിലവിൽ കാനഡയിൽ മാത്രമാണ് നിയന്ത്രണമെങ്കിലും, ഭാവിയിൽ ഇത് മറ്റ് രാജ്യങ്ങളിലേക്കും കൊണ്ടുവരാൻ സാധ്യതയുണ്ട്.

നെറ്റ്ഫ്ലിക്സിന് പിന്നാലെ ഡിസ്നി പ്ലസും; പാസ്‍വേർഡ് പങ്കിടുന്നതില്‍ നിയന്ത്രണം, ആദ്യം നടപ്പാക്കുക കാനഡയില്‍
ഇന്ത്യയിലും ഇനി സ്റ്റാര്‍ലിങ്ക്: സാറ്റ്‌ലൈറ്റ് ലൈസന്‍സ് സ്വന്തമാക്കാനൊരുങ്ങി മസ്‌ക്

കഴിഞ്ഞ ജൂലൈയിൽ ആണ് ഇന്ത്യയിൽ നെറ്റ്ഫ്ളിക്സ് പാസ്‍വേർഡ് നിയന്ത്രണം ഏർപ്പെടുത്തിയത്. മെയ് മാസത്തിൽ യുഎസിലും മറ്റ് രാജ്യങ്ങളിലും പാസ്‍വേർഡ് പങ്കിടലിന് നെറ്റ്ഫ്ലിക്സ് ഔദ്യോഗികമായി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ആദ്യം തിരഞ്ഞെടുത്ത രാജ്യങ്ങളിലാണ് നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയത്. ക്രമേണ ഡിസ്നിയും ഇതേ പാത പിന്തുടരുമെന്നാണ് വിശകലന വിദഗ്ധർ പറയുന്നത്.

logo
The Fourth
www.thefourthnews.in