'14 വർഷം, ആറ് കൊലപാതകങ്ങള്‍'; കോളിളക്കം സൃഷ്ടിച്ച
കൂടത്തായിക്കേസ് നെറ്റ്ഫ്ളികിസില്‍; സ്ട്രീമിങ് ആരംഭിച്ചു

'14 വർഷം, ആറ് കൊലപാതകങ്ങള്‍'; കോളിളക്കം സൃഷ്ടിച്ച കൂടത്തായിക്കേസ് നെറ്റ്ഫ്ളികിസില്‍; സ്ട്രീമിങ് ആരംഭിച്ചു

നാല് ഭാഷകളില്‍ കറി ആന്‍ഡ് സയനൈഡ്- ജോളി ജോസഫ് കേസ് എന്ന ഡോക്യുമെന്ററി നെറ്റ്ഫ്‌ളിക്‌സ് പുറത്തിറക്കി.

പതിനാല് വര്‍ഷം, ആറ് കൊലപാതകങ്ങള്‍, ഏറെ സ്തംഭിപ്പിച്ച കൂടത്തായി കേസിന് സമാനമായ ഒന്ന് കേരളം അന്നുവരെ കണ്ടിട്ടുണ്ടാകില്ല. ആര്‍ക്കും സംശയത്തിന്റെ ഒരു കണിക പോലും നല്‍കാതെ ഒരു കുടുംബത്തിലെ ആറുപേരെ കൊലപ്പെടുത്തിയ ജോളി ജോസഫ് പിടിയിലാകുന്നതും കേസിന്റെ നാള്‍വഴികളും ഒരു സിനിമാക്കഥ പോലെ തന്നെയായിരുന്നു നാം വായിച്ചറിഞ്ഞത്.

എന്നാല്‍ ഇന്നത് ഒരു ഡോക്യുമെന്ററി രൂപത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരിക്കുകയാണ്. നാല് ഭാഷകളില്‍ (മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്) കറി ആന്‍ഡ് സയനൈഡ്- ജോളി ജോസഫ് കേസ് എന്ന ഡോക്യുമെന്ററി നെറ്റ്ഫ്‌ളിക്‌സ് ഇന്നലെ പുറത്തിറക്കിയതോടെ വീണ്ടും കൂടത്തായി കേസ് ചര്‍ച്ചാ വിഷയമാകുകയാണ്. 24 മണിക്കൂറിനിടയില്‍ തന്നെ ഡോക്യുമെന്ററി പ്രേക്ഷകര്‍ ഏറ്റെടുത്തുക്കഴിഞ്ഞു.

കൂടത്തായിക്കേസും ബന്ധപ്പെട്ട വ്യക്തികളും

ആറു കൊലപാതകങ്ങള്‍ നടത്തിയ ജോളി ജോസഫിനെ ചുറ്റിപ്പറ്റിയാണ് ഡോക്യുമെൻ്ററിയെടുത്തിരിക്കുന്നത്. ജോളി വിവാഹം ചെയ്ത റോയി തോമസ് പൊന്നമറ്റം കുടുംബാംഗമാണ്. റോയി തോമസിൻ്റെ മാതാവ് അന്നമ്മ തോമസ്, പിതാവ് ടോം, അന്നമ്മയുടെ സഹോദരൻ മാത്യു, ജോളിയുടെ രണ്ടാം ഭർത്താവും റോയിയുടെ ബന്ധുകൂടിയായ ഷാജു സക്കറിയയുടെ ഭാര്യ സിലി, മകള്‍ ആല്‍ഫൈൻ എന്നിവരെയാണ് ജോളി ജോസഫ് വിഷം നല്‍കിയും സയനൈഡ് നല്‍കിയും കൊലപ്പെടുത്തിയത്. ജോളിയുടെ മറ്റൊരു അടുപ്പക്കാരനായിരുന്ന മാത്യുവായിരുന്നു ജോളിയെ പിതാവ് ടോമിനെ കൊലപ്പെടുത്താൻ സഹായിച്ചത്.

ജോളി ജോസഫ്

എല്ലാവരോടും സ്‌നേഹമുള്ള സ്ത്രീയായിട്ടായിരുന്നു അതുവരെ ജോളിയെ കുടുംബാംഗങ്ങളും അയല്‍വാസികളും മനസിലാക്കിയത്. ഇടുക്കിയിലെ വാഴവര ഗ്രാമത്തില്‍ കര്‍ഷക കുടുംബത്തിലായിരുന്നു ജോളിയുടെ ജനനം. ഒരുപാട് സ്വപ്‌നങ്ങളോട് കൂടി തന്റെ കുടുംബത്തില്‍ നിന്നും കോളേജ് വിദ്യാഭ്യാസത്തിലേക്ക് പ്രവേശിച്ച ആദ്യത്തെ പെണ്‍കുട്ടിയും അവളായിരുന്നു.

1997ല്‍ ഒരു ബന്ധുവിന്റെ ഗൃഹപ്രവേശത്തില്‍ പങ്കെടുക്കുമ്പോഴാണ് കൂടത്തായിയിലെ പൊന്നമറ്റം കുടുംബത്തിലെ മൂത്ത പുത്രനായ റോയി തോമസിനെ ജോളി പരിചയപ്പെടുന്നത്. റോയിയുടെ പിതാവ് ടോം വിദ്യാഭ്യാസ വകുപ്പിലെ സീനിയര്‍ ക്ലര്‍ക്കും, മാതാവ് അന്നമ്മ തോമസ് സ്‌കൂള്‍ അധ്യാപികയുമായിരുന്നു. ഒരു സഹോദരനും സഹോദരിയുമായിരുന്നു റോയിയുടെ കൂടപ്പിറപ്പുകള്‍. ഹൈദരാബാദില്‍ വലിയ ശമ്പളത്തോടു കൂടിയുള്ള ജോലിയും ടോം കരസ്ഥമാക്കിയിരുന്നു. പിന്നീട് പ്രണയത്തിലായ ഇരുവരും അതേ വര്‍ഷം തന്നെ വിവാഹിതരായി. എന്നാല്‍ വിവാഹശേഷം ടോം തൊഴില്‍ രഹിതനാണെന്ന കാര്യം ജോളി മനസിലാക്കി. തനിക്ക് എംകോം ബിരുദമുണ്ടെന്ന് ജോളിയും കളവ് പറഞ്ഞിരുന്നു.

കളവില്‍ നിന്ന് തുടങ്ങിയ കൊലപാതക പരമ്പര

2002, ആഗസ്റ്റ് 22ലായിരുന്നു കൂടത്തായി കൊലപാതക പരമ്പരയുടെ തുടക്കം. 57 വയസുകാരിയായ അന്നമ്മ തോമസായിരുന്നു ജോളിയുടെ ആദ്യ ഇര. ജോളിയുടെ എംകോം സര്‍ട്ടിഫിക്കറ്റ് (വ്യാജ) കാണുന്ന അന്നമ്മ ജോളിയോട് ജോലി കരസ്ഥമാക്കാനോ അല്ലെങ്കില്‍ പഠനം തുടരാനോ ആവശ്യപ്പെടുകയായിരുന്നു. തനിക്ക് കോട്ടയം കോളജില്‍ ഗസ്റ്റ് ലക്ചററായി ജോലി ലഭിച്ചെന്ന് കുടുംബത്തോട് ജോളി കളവ് പറയുകയും ചെയ്തു. വീട്ടില്‍ നിന്നിറങ്ങിയ ജോളി ആഴ്ചയില്‍ ഒരിക്കല്‍ മാത്രം വീട്ടിലേക്ക് വരാന്‍ തുടങ്ങി. എന്നാല്‍ അന്നമ്മ തന്റെ കളവുകള്‍ കണ്ടുപിടിക്കുമോയെന്ന പേടി ജോളിക്കുണ്ടായിരുന്നു. ഈ പേടിയില്‍ ജോളി അന്നമ്മയെ ഇല്ലാതാക്കാൻ പദ്ധതിയിട്ടു. മൃഗാശുപത്രിയില്‍ നിന്നും പട്ടിയെ കൊല്ലുന്ന വിഷം വാങ്ങി വന്ന ജോളി സൂപ്പില്‍ കലക്കി അന്നമ്മയെ കൊല്ലുകയായിരുന്നു.

ജോളി രണ്ടാമത് ഉന്നം വെച്ചത് 66കാരനായ ടോം തോമസിനെയായിരുന്നു. അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ തന്റെ ഇളയ മകന്‍ റോജോ തിരികെ വരുമ്പോഴേക്ക് നല്‍കാന്‍ വേണ്ടി ടോം 1600 ചതുരശ്ര മീറ്റര്‍ സ്ഥലം സ്വന്തമാക്കിയിരുന്നു. തനിക്കും ഭര്‍ത്താവിനും ഒന്നും ലഭിക്കില്ലെന്ന ധാരണയില്‍ സ്വത്ത് തട്ടിയെടുക്കാനുള്ള പദ്ധതികള്‍ ജോളി അന്നുമുതല്‍ ആലോചിച്ചു തുടങ്ങിയിരുന്നു.

 '14 വർഷം, ആറ് കൊലപാതകങ്ങള്‍'; കോളിളക്കം സൃഷ്ടിച്ച
കൂടത്തായിക്കേസ് നെറ്റ്ഫ്ളികിസില്‍; സ്ട്രീമിങ് ആരംഭിച്ചു
കൂടത്തായി കേസ്; നാല് മൃതദേഹത്തിൽ സയനൈഡോ വിഷാംശമോ കണ്ടെത്താനായില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്

2008ല്‍ തന്റെ മകളോടൊപ്പമായിരുന്നു ടോം. അവിടെ നിന്നും അമേരിക്കയിലേക്ക് സഞ്ചരിക്കാനായിരുന്നു ടോമിന്റെ ആലോചന. എന്നാല്‍ താന്‍ ഗര്‍ഭിണിയാണെന്നും തോമസ് ഒരുപാട് മദ്യപിക്കുന്നുവെന്നും ആരോപിച്ച് ടോമിനെ ജോളി തിരിച്ച് വിളിച്ചു. ഉടനെ ടോം തിരികെ നാട്ടിലേക്ക് വന്നു. പിന്നാലെ ജോളിക്ക് ടോമിന്റെ ഉടമസ്ഥാവകാശ രേഖകള്‍ കൈവശപ്പെടുത്താന്‍ സാധിച്ചു. ടോമിന്റെ എല്ലാ സ്വത്തുക്കളും റോയി തോമസിന് നല്‍കുന്ന തരത്തിലുള്ള വ്യാജരേഖകളും ജോളിയുണ്ടാക്കി. അന്നമ്മയുടെ കൊലപാതകത്തിന് കൃത്യം ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം 2007 ഓഗസ്റ്റ് 22ന് ജോളി സയനൈഡ് ഉപയോഗിച്ച് ജോളി ടോമിനെയും കൊലപ്പെടുത്തി. ജോളിയുടെ ഇഷ്ടക്കാരനായ മാത്യുവായിരുന്നു ജോളിക്ക് സയനൈഡ് നല്‍കിയത്. തങ്ങളുടെ വിവാഹേതര ബന്ധം ടോം കണ്ടുപിടിച്ചുവെന്ന് മാത്യുവിനോട് കളവ് പറഞ്ഞാണ് കൊലപാതകത്തില്‍ സഹായിക്കാന്‍ വേണ്ടി ജോളി മാത്യുവിനെ സമീപിച്ചത്.

ആദ്യത്തെ രണ്ട് കൊലപാതകങ്ങളും ഒരു സംശയത്തിനും ഇടയാക്കിയില്ല. 2011ലെ റോയ് തോമസിന്റെ കൊലപാതകമാണ് ആദ്യമായി കുടുംബാംഗങ്ങള്‍ക്കിടയില്‍ സംശയങ്ങള്‍ക്കിട വെച്ചത്. ടോമിന്റെ മരണശേഷം എല്ലാ സ്വത്തുക്കളും റോയിയുടെ പേരിലായി. 2011 ഒക്‌ടോബര്‍ 30ന് റോയി അബോധാവസ്ഥയില്‍ ശുചിമുറിയില്‍ വീഴുകയായിരുന്നു. ആശുപത്രിയിലെത്തുമ്പോഴേക്ക് റോയി മരിച്ചിരുന്നു. റോയിയുടെ മരണത്തില്‍ സംശയം തോന്നിയ സഹോദരങ്ങളും 68കാരനായ അമ്മാവന്‍ മാത്യുവും റോയിയുടെ പോസ്റ്റ് മോര്‍ട്ടം നടത്തി. തുടര്‍ന്ന് റോയിയുടെ ശരീരത്തില്‍ സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തുകയും ചെയ്തു. മദ്യപാനിയായ റോയി തന്നെ സ്വയം ജീവന്‍ വെടിഞ്ഞുവെന്ന് ജോളി പോലീസിന് മൊഴി നല്‍കി. തുടന്വേഷണത്തിന് പോലീസും തയ്യാറായില്ല.

എന്നാല്‍ പോലീസിന്റെ നിഗമനത്തില്‍ ആരും തൃപ്തരായിരുന്നില്ല. കുടുംബത്തിലെ മൂന്നു പേരുടെയും മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് മാത്യു ആവശ്യപ്പെട്ടതോടെ ജോളിയുടെ അടുത്ത ലക്ഷ്യം മാത്യുവായിരുന്നു. 2014ല്‍ മാത്യു കുടിക്കുന്ന വെള്ളത്തില്‍ ജോളി സയനൈഡ് കലര്‍ത്തി. കുഴഞ്ഞുവീണ മാത്യുവിനെ ജോളിയും അയല്‍വാസികളും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അതിനിടയില്‍ റോയിയുടെ ബന്ധുവായ ഷാജു സക്കറിയയുമായും ജോളിക്കു ബന്ധമുണ്ടായിരുന്നു. റോയിയില്‍ നിന്നും വ്യത്യസ്തമായി സ്ഥിരവരുമാനമുള്ള അധ്യാപകനായിരുന്നു ഷാജു. എന്നാല്‍ ഷാജുവുമായുള്ള ബന്ധത്തില്‍ നിരവധി തടസമുണ്ടായിരുന്നു. ഷാജുവിന്റെ മകള്‍ ആല്‍ഫൈനായിരുന്നു ആദ്യ തടസം. 2014 മെയ് ഒന്നിന് ജോളി ആല്‍ഫൈനിന് സയനൈഡ് നല്‍കി കൊലപ്പെടുത്തി. 2016 ജനുവരി 11ന് ഷാജുവിന്റെ ഭാര്യ സിലിയെയും ജോളി സയനൈഡ് ഉപയോഗിച്ച് ഇല്ലാതാക്കി. സിലിയുടെ മരണാനന്തര ചടങ്ങുകളില്‍ സജീവമായ ജോളി 2017ല്‍ ഷാജുവിനെ വിവാഹം ചെയ്തു.

കൊലപാതകത്തിന്റെ ചുരുളഴിയുന്നു

തന്റെ സഹോദരന്റെ മരണത്തില്‍ ജോളി നല്‍കിയ മറുപടി റോജോ തോമസിന് തൃപ്തിയായിരുന്നില്ല. 2019ല്‍ തന്റെ മാതാപിതാക്കളുടെയും സഹോദരന്റെയും മരണത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം പോലീസിനെ സമീപിച്ചു. തുടര്‍ന്ന് എല്ലാ മൃതദേഹങ്ങളും പുറത്തെടുത്ത് അന്വേഷണ വിധേയമാക്കിയതോടെയാണ് കൊലപാതകത്തിന്റെ ചുരുളുകള്‍ അഴിയുന്നത്.

2019 ഒക്ടോബര്‍ അഞ്ചിന് ജോളി അറസ്റ്റ് ചെയ്യപ്പെട്ടു. എല്ലാ കുറ്റങ്ങളും ജോളി സമ്മതക്കുകയും ചെയ്തു. സയനൈഡ് നല്‍കിയ മാത്യുവും അറസ്റ്റിലായി. നിലവില്‍ രണ്ട് പേരും ജയിലിലാണ്.

logo
The Fourth
www.thefourthnews.in