നാട്ടു നാട്ടുവിന്റ ഓസ്കര്‍ ആഘോഷിക്കണമോയെന്ന്
അനന്യ ചാറ്റര്‍ജി ; താരത്തിനെതിരെ വിമർശനവുമായി ആരാധകർ

നാട്ടു നാട്ടുവിന്റ ഓസ്കര്‍ ആഘോഷിക്കണമോയെന്ന് അനന്യ ചാറ്റര്‍ജി ; താരത്തിനെതിരെ വിമർശനവുമായി ആരാധകർ

ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ അനന്യ ചാറ്റര്‍ജിയുടെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു

ആദ്യമായൊരു ഇന്ത്യൻ ഗാനത്തിനും ഡോക്യുമെന്ററിക്കും ഓസ്കർ ലഭിച്ചതിന്റെ ആഘോഷത്തിലും അഭിമാനത്തിലുമാണ് രാജ്യം . എന്നാൽ ഓസ്കർ അത്രവലിയ സംഭവമാക്കേണ്ടതുണ്ടോ എന്ന ചർച്ചയും അതിനൊപ്പം തന്നെ ഉയർന്നുവരുന്നുണ്ട്. അതിനിടെയാണ് ദേശീയ പുരസ്കാര ജേതാവും ബംഗാളി താരവുമായ അനന്യ ചാറ്റര്‍ജിയും ഓസ്കർ നേട്ടത്തെ വിമർശിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടത് . ഇതിനെതിരെ ആരാധകരും രംഗത്തെത്തിയതോടെ ചർച്ച ചൂടുപിടിക്കുകയാണ്

''എനിക്ക് മനസിലാകുന്നില്ല ! നാട്ടു നാട്ടു ഗാനത്തില്‍ അഭിമാനം തോന്നേണ്ടതുണ്ടോ ? നമ്മള്‍ എങ്ങോട്ടാണ് പോകുന്നത് ?

നാട്ടു നാട്ടു ഗാനത്തിന് ലഭിച്ച നേട്ടത്തിന് ശരിക്കും സന്തോഷിക്കേണ്ടതിന്റെ ആവശ്യമുണ്ടോ എന്നാണ് അനന്യയുടെ ചോദ്യം . 'എനിക്ക് മനസിലാകുന്നില്ല ! നാട്ടു നാട്ടുവിന് ഓസ്കർ ലഭിച്ചതിൽ അഭിമാനം തോന്നേണ്ടതുണ്ടോ ? നമ്മള്‍ എങ്ങോട്ടാണ് പോകുന്നത് ? എന്തുകൊണ്ടാണ് എല്ലാവരും നിശബ്ദരായിരിക്കുന്നത് ? നമ്മുടെ പാട്ടുകളില്‍ ഏറ്റവും മികച്ചത് ഇതാണോ? , രോഷം അറിയിക്കുന്നു എന്നാണ് അനന്യ ചാറ്റര്‍ജിയുടെ പോസ്റ്റ് .

എന്നാല്‍ ലോകസിനിമയിൽ ഇന്ത്യയുടെ യശസ്സുയർത്തിയ നേട്ടത്തെ ഇകഴ്ത്തുന്നതാണ് അനന്യയുടെ പോസ്റ്റെന്ന് ആരോപിച്ച് ഒരു വിഭാഗം രംഗത്തെത്തിയതോടെ സംഭവം വിവാദമായി

നാട്ടു നാട്ടുവിന്റ ഓസ്കര്‍ ആഘോഷിക്കണമോയെന്ന്
അനന്യ ചാറ്റര്‍ജി ; താരത്തിനെതിരെ വിമർശനവുമായി ആരാധകർ
ഓസ്കറിൽ ചരിത്രമെഴുതി ആർആർആർ ; അഭിമാനമായി നാട്ടു നാട്ടു

പോസ്റ്റ് വിവാദമായതോടെ നടിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്

പോസ്റ്റ് വിവാദമായതോടെ നടിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. അന്തര്‍ ദേശീയ തലത്തില്‍ അംഗീകാരം ലഭിച്ച പാട്ടിനെ വിമര്‍ശിക്കാതെ ബംഗാളി സിനിമയെ ലോകത്തിനു മുന്നില്‍ എത്തിക്കാനുള്ള വഴികള്‍ നോക്കൂ എന്നാണ് ആരാധകരുടെ കമന്റ് . അസൂയയാണ് പ്രതികരണത്തിനു പിന്നിലെന്ന വിമർശനവും ഉയരുന്നുണ്ട്

ഒറിജിനല്‍ സോംഗ് വിഭാഗത്തിലാണ് 'നാട്ടു നാട്ടു' ഓസ്‌കര്‍ നേടിയത്. സംഗീത സംവിധായകന്‍ എം.എം കീരവാണിയും രചയിതാവ് ചന്ദ്രബോസും ഒരുമിച്ചാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. രാഹുല്‍ സിപ്ലിഗഞ്ചും കാലഭൈരവയും ചേര്‍ന്നായിരുന്നു ആര്‍ആര്‍ആര്‍ എന്ന രാജ മൗലി ചിത്രത്തിനു വേണ്ടി ഗാനം ആലപിച്ചത്.

logo
The Fourth
www.thefourthnews.in