പ്രഭാസിന്റെ വില്ലനായി 'കൊറിയൻ ലാലേട്ടൻ' ഡോൺലീ എത്തുമോ ?; പ്രചരിക്കുന്ന വാർത്തകൾക്ക് പിന്നിലെന്ത്?

പ്രഭാസിന്റെ വില്ലനായി 'കൊറിയൻ ലാലേട്ടൻ' ഡോൺലീ എത്തുമോ ?; പ്രചരിക്കുന്ന വാർത്തകൾക്ക് പിന്നിലെന്ത്?

ചിത്രം പാൻ എഷ്യൻ ചിത്രമായിരിക്കുമെന്നും വാർത്തകൾ ഉണ്ടായിരുന്നു.

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായ വാർത്തകളിൽ ഒന്നായിരുന്നു നടൻ പ്രഭാസിനെ നായകനാക്കി സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ വില്ലനായി കൊറിയൻ സൂപ്പർ താരം ഡോൺലീ എത്തുമെന്നത്. നിമിഷ നേരം കൊണ്ടായിരുന്നു സോഷ്യൽ മീഡിയയിൽ ഈ വാർത്ത പടർന്നത്.

ചിത്രം പാൻ എഷ്യൻ ചിത്രമായിരിക്കുമെന്നും വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഈ വാർത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ് മൂവീസ് ഫോർ യു എന്ന എക്‌സ് പ്രൊഫൈൽ.

സ്പിരിറ്റ് എന്ന് പേരിട്ട ചിത്രത്തിൽ ഡോൺലിയെയും പ്രഭാസിനെയും ഒന്നിച്ച് കാണാൻ ആഗ്രഹമുണ്ടെന്നും ഇത് സാധ്യമാക്കി തരണമെന്നും ആദ്യമായി പോസ്റ്റ് വന്നത് ഈ എക്‌സ് പേജിലായിരുന്നു, എന്നാൽ ഇതിന് പിന്നാലെ വിവിധ സോഷ്യൽ മീഡിയ പേജുകളും മാധ്യമങ്ങളും ഡോൺലി പ്രഭാസിനൊപ്പം അഭിനയിക്കുന്നുവെന്ന തരത്തിൽ വാർത്തയാക്കുകയായിരുന്നു.

പ്രഭാസിന്റെ വില്ലനായി 'കൊറിയൻ ലാലേട്ടൻ' ഡോൺലീ എത്തുമോ ?; പ്രചരിക്കുന്ന വാർത്തകൾക്ക് പിന്നിലെന്ത്?
ഇന്ത്യന്‍ സൈന്യത്തിന്റെ യെമന്‍ ദൗത്യം, മേജര്‍ രവിയുടെ 'ഓപ്പറേഷൻ റാഹത്തി'ന് തുടക്കം,

സ്‌ക്രീൻ പ്രസൻസ് ഉള്ള രണ്ട് താരങ്ങൾ ഒന്നിച്ച് വരാനുള്ള ആഗ്രഹം സംവിധായകനെ അറിയിക്കുകയായിരുന്നെന്നും മറ്റ് പേജുകൾ ഇത് റൂമറായി എടുക്കുമെന്ന് വിചാരിച്ചില്ലെന്നും മൂവീസ് ഫോർ യൂ എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു.

അനിമലാണ് സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്ത തീയേറ്ററുകളിൽ ഒടുവിലെത്തിയ ചിത്രം. തന്റെ മുൻ ചിത്രങ്ങളെക്കാൾ ഡോസ് കൂടിയ വയലൻസ് ഈ സിനിമയിലും ഉണ്ടാകുമെന്ന് സന്ദീപ് പറഞ്ഞിരുന്നു.

കൽകിയാണ് പ്രഭാസിന്റെതായി റിലീസ് ചെയ്ത അവസാന ചിത്രം. വൈജയന്തി മൂവീസ് നിർമിച്ച 'കൽക്കി 2898 എ.ഡി' തെലുങ്കിനെക്കൂടാതെ മലയാളം, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിലും റിലീസ് ചെയ്തിരുന്നു. ബി.സി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളിൽനിന്ന് തുടങ്ങി 2898 എ.ഡി വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന ഒരു യാത്രയാണ് കൽക്കിയുടെ ഇതിവൃത്തം.

മഹാനടിക്കുശേഷം നാഗ് അശ്വിൻ സംവിധാനം ചെയ്ത ചിത്രം പോസ്റ്റ് അപോകാലിപ്റ്റിക് യുഗത്തിന്റെ കഥയാണ് പറയുന്നത്. ചിത്രത്തിന്റെ ആദ്യ ഗ്ലിംപ്സിന് വലിയ പ്രതികരണമാണ് ലഭിച്ചത്. ലോകപ്രശസ്തമായ സാൻ ഡിയാഗോ കോമിക് കോൺ ഇവന്റിൽ ലോഞ്ച് ചെയ്ത ആദ്യ ഇന്ത്യൻ സിനിമ കൂടിയാണ് കൽക്കി.

logo
The Fourth
www.thefourthnews.in