'വധഭീഷണിയും മോഷണവും'; സംവിധാന സഹായിക്കെതിരെ പരാതിയുമായി ദുൽഖർ സൽമാൻ ചിത്രത്തിന്റെ സംവിധായകൻ

'വധഭീഷണിയും മോഷണവും'; സംവിധാന സഹായിക്കെതിരെ പരാതിയുമായി ദുൽഖർ സൽമാൻ ചിത്രത്തിന്റെ സംവിധായകൻ

2018 മുതൽ തനിക്കൊപ്പമുള്ള മുഹമ്മദ് ഇഖ്ബാൽ എന്ന സംവിധാന സഹായിക്കെതിരെയാണ് ദേസിങ് പെരിയസാമി പരാതി നൽകിയിരിക്കുന്നത്

സംവിധാന സഹായിക്കെതിരെ പരാതിയുമായി ദുൽഖർ സൽമാൻ നായകനായ കണ്ണും കണ്ണും കൊള്ളയടിത്താൽ എന്ന ചിത്രത്തിന്‍റെ സംവിധായകൻ ദേസിങ് പെരിയസാമി. വീട്ടിൽ നിന്ന് മൂന്ന് ലക്ഷം രൂപ മോഷ്ടിക്കുകയും തന്നെയും ഭാര്യയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് പരാതി.

2018 മുതൽ തനിക്കൊപ്പമുള്ള മുഹമ്മദ് ഇഖ്ബാൽ എന്ന സംവിധാന സഹായിക്കെതിരെയാണ് ദേസിങ് പെരിയസാമി പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ ചെന്നൈയിലെ അണ്ണാനഗർ പോലീസ് കേസെടുത്തു.

'വധഭീഷണിയും മോഷണവും'; സംവിധാന സഹായിക്കെതിരെ പരാതിയുമായി ദുൽഖർ സൽമാൻ ചിത്രത്തിന്റെ സംവിധായകൻ
രജിനികാന്ത്-ലോകേഷ് ചിത്രത്തിൽ രൺവീർ സിങ്? എപ്രിൽ 22ന് ടൈറ്റിൽ ടീസർ

2018 മുതൽ തന്റെ കണക്കുകൾ നോക്കിയിരുന്ന മുഹമ്മദ് ഇഖ്ബാലിനോട് 150 ഗ്രാമോളം വരുന്ന സ്വര്‍ണാഭരണങ്ങൾ അണ്ണാനഗറിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പണയം വെച്ച് പണം വാങ്ങാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആഭരണം പണയപ്പെടുത്തി ലഭിച്ച മൂന്നുലക്ഷം രൂപ മുഹമ്മദ് ഇഖ്ബാൽ തട്ടിയെടുത്തുവെന്നാണ് ദേസിങിന്റെ പരാതി. പണം ചോദിച്ചപ്പോൾ തന്നെയും ഭാര്യയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.

'വധഭീഷണിയും മോഷണവും'; സംവിധാന സഹായിക്കെതിരെ പരാതിയുമായി ദുൽഖർ സൽമാൻ ചിത്രത്തിന്റെ സംവിധായകൻ
കമൽഹാസന്റെ ഇന്ത്യൻ 2 റിലീസ് മേയിൽ?; ലോക്‌സഭ വോട്ടെടുപ്പിന് ശേഷം ഔദ്യോഗിക പ്രഖ്യാപനം

ദേസിങ് സംവിധാനം ചെയ്ത കണ്ണും കണ്ണും കൊള്ളയടിത്താൽ എന്ന ചിത്രം സൂപ്പർഹിറ്റായിരുന്നു. ദുൽഖർ സൽമാൻ, രക്ഷൻ, ഋതു വർമ്മ, ഗൗതം മേനോൻ തുടങ്ങിയവരായിരുന്നു ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തിയത്.

നിലവിൽ കമൽഹാസൻ നിർമിച്ച് ചിമ്പു നായകനാവുന്ന 'എസ്ടിആർ 48' എന്ന ചിത്രമാണ് ദേസിങ് പെരിയസാമി സംവിധാനം ചെയ്യുന്നത്.

logo
The Fourth
www.thefourthnews.in