പാപുവ ന്യൂ ഗിനിയയുമായി  സഹകരണം; പുതിയ ചിത്രം 'പാപ്പാ ബുക്ക' പ്രഖ്യാപിച്ച് ഡോ. ബിജു

പാപുവ ന്യൂ ഗിനിയയുമായി സഹകരണം; പുതിയ ചിത്രം 'പാപ്പാ ബുക്ക' പ്രഖ്യാപിച്ച് ഡോ. ബിജു

മൂന്ന് തവണ ഗ്രാമി അവാർഡ് ജേതാവായ റിക്കി കെജ് ആണ് സംഗീതം ഒരുക്കുന്നത്

തന്റെ അടുത്ത ചിത്രം 'പാപാ ബുക്ക' പ്രഖ്യാപിച്ച് സംവിധായകൻ ഡോ. ബിജു. പാപുവ ന്യൂ ഗിനിയയും ഇന്ത്യയും തമ്മിലുള്ള സഹകരണത്തോടെയാണ് ചിത്രം നിര്‍മിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ആദ്യത്തെ പ്രധാന സഹനിർമ്മാണ പദ്ധതിയാണ് പാപാ ബുക്ക. പ്രശസ്ത തമിഴ് സംവിധായകനും നിര്‍മാതാവുമായ പാ.രഞ്ജിത്ത് അവതരിപ്പിക്കുന്ന 'പാപ്പാ ബുക്ക'യില്‍ റിതാഭാരി ചക്രവർത്തിയും നടൻ പ്രകാശ് ബാരെയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

നീലം പ്രൊഡക്ഷൻസിന് കീഴിൽ പ്രശസ്ത സംവിധായകൻ പാ രഞ്ജിത്തും നടൻ പ്രകാശ് ബാരെയുടെ സിലിക്കൺ മീഡിയയും പാപുവ ന്യൂ ഗിനിയയിലെ നാഫ പ്രൊഡക്ഷൻസും (നേറ്റീവ് ആർട്സ് ആൻഡ് ഫാഷൻ അക്കാദമി) ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പ്രശസ്ത ഹിന്ദി/ബംഗാളി നടി ഋതഭാരി ചക്രവർത്തി, പ്രകാശ് ബാരെ എന്നിവർക്കൊപ്പം പാപുവ ന്യൂ ഗിനിയയിൽ നിന്നുള്ള അഭിനേതാക്കളും ചിത്രത്തിൽ അണിനിരക്കും. മൂന്ന് തവണ ഗ്രാമി അവാർഡ് ജേതാവായ റിക്കി കെജ് ആണ് സംഗീത സംവിധാനം. യെധു രാധാകൃഷ്ണനാണ് ഛായാഗ്രഹണം.

പാപുവ ന്യൂ ഗിനിയയുമായി  സഹകരണം; പുതിയ ചിത്രം 'പാപ്പാ ബുക്ക' പ്രഖ്യാപിച്ച് ഡോ. ബിജു
'അദൃശ്യ ജാലകങ്ങളി'ല്‍ ടൊവീനോ തോമസ് ഇല്ല: ഡോ.ബിജു

ടൊവിനോ തോമസ് നായകനായി എത്തിയ അദൃശ്യ ജാലകങ്ങൾ ആണ് ഡോക്ടർ ബിജുവിൻ്റെ സംവിധാനത്തിൽ അവസാനം പുറത്ത് വന്ന ചിത്രം. എഫ്ഐഎപിഎഫ് ഒന്നാം നിരയിൽപെട്ട ടാലിൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മത്സര വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാള സിനിമയാണ് അദൃശ്യ ജാലകങ്ങൾ. കഴിഞ്ഞ വർഷത്തെ മേളയിൽ എത്തിയ ഒരേയൊരു ഇന്ത്യൻ സിനിമയും അദൃശ്യ ജാലകങ്ങളാണ്.

എഫ്ഐഎപിഎഫ് റാങ്കിങ് അനുസരിച്ചാണ് അന്താരാഷ്ട്ര തലത്തിലുള്ള ചലച്ചിത്ര മേളകളുടെ വലിപ്പം നിർണ്ണയിക്കുന്നത്. ഇതിൽ എ റാങ്കിങ്ങിൽ കാൻ, വെനീസ്, ബെർലിൻ തുടങ്ങിയ ചലച്ചിത്ര മേളകൾക്ക് ഒപ്പമാണ് ടാലിൻ ചലച്ചിത്ര മേളയുടെ സ്ഥാനം. എ റാങ്കിങ്ങിൽ പെടുന്ന 14 ചലച്ചിത്ര മേളകളിൽ കഴിഞ്ഞ വർഷം തിരഞ്ഞെടുക്കപ്പെട്ട ഒരേയൊരു ഇന്ത്യൻ ചിത്രമാണ് അദൃശ്യ ജാലകങ്ങൾ.

പാപുവ ന്യൂ ഗിനിയയുമായി  സഹകരണം; പുതിയ ചിത്രം 'പാപ്പാ ബുക്ക' പ്രഖ്യാപിച്ച് ഡോ. ബിജു
'അദൃശ്യ ജാലകങ്ങള്‍'; പേരില്ലാത്ത നായകനാവാന്‍ ടൊവിനോ- ക്യാരക്ടര്‍ പോസ്റ്റര്‍

പപുവ ന്യൂ ഗിനിയയിലെയും സോളമൻ ദ്വീപുകളിലെയും ഹൈക്കമ്മീഷണർ ഇൻബശേക്കർ സുന്ദരമൂർത്തി, ശ്രീമതി നോലീൻ തൗല വുനം എന്നിവർക്കൊപ്പം പ്രധാന പ്രോജക്ട് അംഗങ്ങളായ പരുൾ അഗർവാൾ, ആധ്യ പ്രസാദ്, ഫിലിം എഡിറ്റർ ഡേവിസ് മാനുവൽ, ചീഫ് പ്രൊഡക്ഷൻ ഡിസൈനർ ദിലീപ് ദാസ് എന്നിവർ ചേർന്നാണ് ചിത്രം പ്രഖ്യാപിച്ചത്. ചിത്രീകരണം ജൂലൈ പകുതിയോടെ പാപുവ ന്യൂ ഗിനിയയിൽ ആരംഭിക്കും.

logo
The Fourth
www.thefourthnews.in