കിങ് ഓഫ് കൊത്ത ശാരീരിക വെല്ലുവിളി ഏറെയുള്ള ചിത്രം ; തുറന്നുപറഞ്ഞ് ദുൽഖർ സൽമാൻ

കിങ് ഓഫ് കൊത്ത ശാരീരിക വെല്ലുവിളി ഏറെയുള്ള ചിത്രം ; തുറന്നുപറഞ്ഞ് ദുൽഖർ സൽമാൻ

ട്വിറ്ററിൽ ആരാധകരോട് സംവദിക്കുമ്പോഴാണ് താരത്തിന്റെ തുറന്ന് പറച്ചിൽ

ദുൽഖറിന്റെ കരിയറിലെ ഏറ്റവും നിർണായകമാകുമെന്ന് കരുതുന്ന ചിത്രമാണ് കിങ് ഓഫ് കൊത്ത. പാൻ ഇന്ത്യൻ തലത്തിലൊരുക്കുന്ന ചിത്രം ഇതുവരെ ചെയ്തതിൽ ഏറ്റവും ശാരീരിക വെല്ലുവിളി നിറഞ്ഞതാണെന്ന് തുറന്ന് പറയുകയാണ് ദുൽഖർ സൽമാൻ. ട്വിറ്ററിൽ ആരാധകരോട് സംവദിക്കുമ്പോഴാണ് താരത്തിന്റെ തുറന്ന് പറച്ചിൽ

സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ചിത്രം ഒരുക്കുന്നത്. ദുൽഖറിന്റെ ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും ഉയർന്ന ബജറ്റിൽ നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. രണ്ടു കാലഘട്ടത്തിലെ കഥ പറയുന്ന ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മിയാണ് നായിക. ഗോകുൽ സുരേഷ് , നൈല ഉഷ, ചെമ്പൻ വിനോദ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്

വെഫേറർ ഫിലിംസിനൊപ്പം സീ സ്റ്റുഡിയോസും ചേർന്നാണ് നിർമ്മാണം. സീ സ്റ്റുഡിയോയുടെ ആദ്യ മലയാള ചിത്രം കൂടിയാണ് കിങ് ഓഫ് കൊത്ത.

logo
The Fourth
www.thefourthnews.in