'വോട്ടവകാശം വിവേകത്തോടെയും ഉത്തരവാദിത്തത്തോടെയും വിനിയോഗിക്കണം': ആരാധകന് മറുപടിയുമായി ഷാരൂഖ് ഖാൻ

'വോട്ടവകാശം വിവേകത്തോടെയും ഉത്തരവാദിത്തത്തോടെയും വിനിയോഗിക്കണം': ആരാധകന് മറുപടിയുമായി ഷാരൂഖ് ഖാൻ

ചിത്രത്തിന്റെ ബാക്കി ഭാഗം സ്‌പോയിലർ ചെയ്യരുതെന്നും ആരാധകനോട് ഷാരൂഖ് വ്യക്തമാക്കി

ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍ നായകനായി എത്തിയ 'ജവാൻ' തീയേറ്ററുകളിൽ നിറഞ്ഞ കയ്യടികളൊടെ പ്രദർശനം തുടരുകയാണ്. സാമൂഹികവും രാഷ്ട്രീയവുമായ നിരവധി കാര്യങ്ങളാണ് ചിത്രം ചര്‍ച്ചചെയ്യുന്നത്. വോട്ട് ചെയ്യേണ്ട ഉത്തരവാദിത്തത്തെക്കുറിച്ച്‌ ചിത്രത്തിൽ ഷാരൂഖ് പറയുന്ന ഭാഗം നിരവധി പ്രേക്ഷകരാണ് ഏറ്റെടുത്തിരിക്കുന്നത്. ഷാരൂഖിന്റെ ഈ ഡയലോഗിനെ പ്രശംസിച്ച് ഒരു ആരാധകൻ രംഗത്തെത്തിയപ്പോൾ വോട്ടവകാശത്തെക്കുറിച്ച് താരം ഒരിക്കൽക്കുടി വ്യക്തമാക്കിയിരിക്കുകയാണ്.

ആരാധകന്റെ പ്രശംസയിൽ സ്പോയിലർ അടങ്ങിയിട്ടില്ലെന്നും എന്നാൽ എല്ലാവരും തങ്ങളുടെ വോട്ടവകാശം വിവേകത്തോടെയും ഉത്തരവാദിത്തത്തോടെയും വിനിയോഗിക്കണമെന്നുമായിരുന്നു താരത്തിന്റെ മറുപടി. പക്ഷെ ചിത്രത്തിന്റെ ബാക്കി ഭാഗം സ്‌പോയിലർ ചെയ്യരുതെന്നും ഷാരൂഖ് കൂട്ടിച്ചേർത്തു.

പ്രായത്തെ വെല്ലുന്ന ലുക്കില്‍ എത്തിയ ഷാരൂഖ് ചിത്രത്തില്‍ വ്യതസ്തമായ ഗെറ്റപ്പുകളിലാണ് പ്രത്യക്ഷപ്പെടുന്നത്. സമൂഹത്തിലെ വിവിധ സാഹചര്യങ്ങളിൽ ജീവിക്കുന്ന മനുഷ്യരെ ഒന്നിപ്പിച്ച് അഴിമതിക്കെതിരെ പോരാടുന്ന ജയിലറുടെ കഥാപാത്രമാണ് ചിത്രത്തിൽ ഷാരൂഖിന്റേത്.

'വോട്ടവകാശം വിവേകത്തോടെയും ഉത്തരവാദിത്തത്തോടെയും വിനിയോഗിക്കണം': ആരാധകന് മറുപടിയുമായി ഷാരൂഖ് ഖാൻ
കിങ് ഖാൻ ആരാധകരെ കയ്യിലെടുത്ത് 'ജവാൻ'; കയ്യടിപ്പിക്കാൻ പതിവ് അറ്റ്ലി രസക്കൂട്ടുകളും

അറ്റ്‌ലിയുടെ മുൻ ചിത്രങ്ങളിലെ പോലെ കേന്ദ്രസര്‍ക്കാരിനെതിരെയുള്ള വിമർശനങ്ങളാണ് ഈ ചിത്രത്തിലും ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഓക്‌സിജന്‍ ലഭിക്കാതെ കുട്ടികള്‍ മരിച്ച സംഭവം, കര്‍ഷക സമരം, കര്‍ഷക ആത്മഹത്യ, സര്‍ക്കാര്‍ ആശുപത്രികളുടെ ശോച്യാവസ്ഥ തുടങ്ങി സമകാലിക വിഷയങ്ങളെ സ്പര്‍ശിക്കാനുള്ള അറ്റ്‌ലി ശ്രമവും ചിത്രത്തില്‍ കാണാം. തെരി, മെര്‍സല്‍, ബിഗില്‍ തുടങ്ങിയ സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രങ്ങള്‍ക്കുശേഷം അറ്റ്‌ലി ഒരുക്കിയ ആദ്യ ബോളിവുഡ് ചിത്രമാണ് ജവാന്‍.

logo
The Fourth
www.thefourthnews.in