ബോളിവുഡിന് ആശ്വാസം,  പ്രതീക്ഷ തെറ്റിക്കാതെ പഠാൻ ; ആദ്യ ദിനം കളക്ഷൻ 54 കോടി

ബോളിവുഡിന് ആശ്വാസം, പ്രതീക്ഷ തെറ്റിക്കാതെ പഠാൻ ; ആദ്യ ദിനം കളക്ഷൻ 54 കോടി

ആദ്യവാരം പിന്നിടുമ്പോൾ ചിത്രം 200 കോടി വരുമാനം നേടുമെന്ന് ട്രെയ്ഡ് അനലിസ്റ്റുകൾ

നാലു വർഷത്തിന് ശേഷമുള്ള കിങ് ഖാന്റെ തിരിച്ചുവരവ് ആഘോഷമാക്കി ആരാധകർ. ആദ്യദിനം ഹിന്ദി പതിപ്പിന് മാത്രം അമ്പത്തിനാല് കോടിയാണ് വരുമാനം. റിപ്പബ്ലിക് ദിന അവധിയും വാരാന്ത്യവും പിന്നിടുമ്പോൾ കളക്ഷൻ 200 കോടിയിലെത്തുമെന്നാണ് ട്രെയ്ഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം കിങ് ഖാനെ കാത്തിരുന്ന ആരാധകരെ ചിത്രം നിരാശരാക്കിയില്ല. മാസ് ആക്ഷനിൽ ത്രസിപ്പിക്കുന്ന രംഗങ്ങളുമായി സ്ക്രീനിൽ നിറഞ്ഞു നിൽക്കുകയാണ് ബോളിവുഡിന്റെ ബാദ്ഷയെന്നാണ് പ്രേക്ഷക പ്രതികരണം

ഇന്ത്യയ്ക്ക് പുറത്ത് 2500 സ്ക്രീനുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ഇന്ത്യയിൽ മാത്രം 4500 ലേറെ സ്ക്രീനുകളുമുണ്ട് . പ്രീ ബുക്കിങ്ങിൽ നാലര ലക്ഷത്തിലേറെ ടിക്കറ്റുകൾ വിറ്റുപോയിരുന്നു. നൂറിലേറെ നഗരങ്ങളിൽ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോയും ചിത്രത്തിനായി ഒരുക്കിയിരുന്നു.

logo
The Fourth
www.thefourthnews.in