പാച്ചുവും അദ്ഭുതവിളക്കും ഒടിടിയിലേക്ക്; റിലീസ് ഡേറ്റ് പുറത്തുവിട്ട് ഫഹദ്

പാച്ചുവും അദ്ഭുതവിളക്കും ഒടിടിയിലേക്ക്; റിലീസ് ഡേറ്റ് പുറത്തുവിട്ട് ഫഹദ്

ഏപ്രിൽ 28 നാണ് ചിത്രം തീയേറ്ററുകളിലെത്തിയത്

റിലീസ് ചെയ്ത് ഒരുമാസം പിന്നിടും മുൻപേ മറ്റൊരു ചിത്രം കൂടി ഒടിടിയിലേക്ക്. ഫഹദ് ഫാസിലിനെ നായകനാക്കി, നവാഗതനായ അഖില്‍ സത്യന്‍ സംവിധാനം ചെയ്ത പാച്ചുവും അത്ഭുതവിളക്കുമാണ് ഒടിടി റിലീസിനൊരുങ്ങുന്നത് . ഈ വെള്ളിയാഴ്ച (മെയ് 26) ആമസോൺ പ്രൈമിൽ സ്ട്രീമിങ് ആരംഭിക്കും.

അഖില്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും എഡിറ്റിങും നിര്‍വഹിച്ചിരിക്കുന്നത് .ഏപ്രില്‍ 28 നാണ് ചിത്രം തീയേറ്ററുകളില്‍ എത്തിയത്. ഫീൽ ഗുഡ് മൂവി എന്ന നിലയിൽ മികച്ച പ്രേക്ഷക പ്രതികരണത്തോടെയാണ് ചിത്രം തീയേറ്റർ വിട്ടത്. ഇന്നസെന്‍റ് അവസാനമായി അഭിനയിച്ച ചിത്രത്തിൽ വിനീത്, മുകേഷ്, നന്ദു, ഇന്ദ്രൻസ് അൽത്താഫ് എന്നിവരായിരുന്നു മറ്റ് പ്രധാന താരങ്ങൾ

ഫുൾ മൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർക്കാട് ആണ് നിർമാണം. കലാസംഗം റിലീസ് ആണ് വിതരണം .ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീതവും വരികളെഴുതിയത് മനു മഞ്ജിത്തുമാണ്.

സത്യന്‍ അന്തിക്കാടിന്റെ മകനായ അഖില്‍ ഏറെ നാളായി അദ്ദേഹത്തിന്റെ സഹസംവിധായകനായി പ്രവർത്തിച്ച് വരുകയായിരുന്നു. 'ഞാന്‍ പ്രകാശന്‍', 'ജോമോന്റെ സുവിശേഷങ്ങള്‍' എന്നീ സിനിമകളുടെ സഹസംവിധായകനായിരുന്നു അഖിൽ

logo
The Fourth
www.thefourthnews.in