ഇനി 'ബന്‍വാര്‍ സിങ്ങി'ന്റെ ഊഴം; പുഷ്പ 2 വിലെ ഫഹദിന്റെ ലുക്ക് പുറത്ത്

ഇനി 'ബന്‍വാര്‍ സിങ്ങി'ന്റെ ഊഴം; പുഷ്പ 2 വിലെ ഫഹദിന്റെ ലുക്ക് പുറത്ത്

ബന്‍വാര്‍ സിങ് ഷെഖാവത്ത് എന്ന ഐപിഎസ് ഓഫീസറായാണ് ഫഹദ് എത്തുന്നത്

അല്ലു അർജുൻ നായകനായ പുഷ്പ 2വിലെ ഫഹദ് ഫാസിലിന്റെ ലുക്ക് പുറത്ത്. പുഷ്പ 2വിന്‍റെ ഫസ്റ്റ് ലുക്കിലും ടീസറിലും ഫഹദിനെ കാണാത്തതിനാൽ ചിത്രത്തിൽ ഫഹദ് ഉണ്ടാവില്ലേ എന്ന ആശങ്ക പോലും ഒരുഘട്ടത്തിൽ ആരാധകർ പങ്കുവച്ചിരുന്നു. എന്നാൽ ചിത്രത്തിന്റെ നിർണായക ഷെഡ്യൂൾ പൂർത്തിയായെന്ന വിവരത്തോടെ പിആർഓ ആതിര ദിൽജിത്താണ് ഫഹദിന്റെ ലുക്ക് സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ടത് .ബന്‍വാര്‍ സിങ് ഷെഖാവത്ത് എന്ന ഐപിഎസ് ഓഫീസറായാണ് ഫഹദ് എത്തുന്നത്

ആദ്യഭാഗത്തിൽ കൈയടി നേടിയ ഫഹദ് രണ്ടാം ഭാഗത്തിലും തിളങ്ങുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. സുകുമാർ സംവിധാനം ചെയ്യുന്ന പുഷ്പയുടെ രണ്ടാം ഭാഗത്തിലും രശ്മിക മന്ദാന തന്നെയാണ് നായിക. മൈത്രി മൂവി മേക്കേഴ്‌സിന്‍റെ ബാനറില്‍ നവീൻ യേർനേനിയും വൈ. രവിശങ്കറും ചേർന്നാണ് നിർമിക്കുന്നത്

ധനുഞ്ജയ്, റാവു രമേഷ്, സുനിൽ, അനസൂയ ഭരദ്വാജ്, അജയ് ഘോഷ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. സംഗീതം ദേവി ശ്രീ പ്രസാദ്, ഛായാഗ്രഹണം മിറോസ്ലാവ് കുബ ബ്രോസെക്ക്

logo
The Fourth
www.thefourthnews.in