'ഫാമിലി' മാനായി വിനയ് 
ഫോർട്ട് ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

'ഫാമിലി' മാനായി വിനയ് ഫോർട്ട് ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ഡോൺ പാലത്തറയാണ് സംവിധാനം

സന്തോഷത്തിന്റെ ഒന്നാം രഹസ്യത്തിനു ശേഷം ഡോൺ പാലത്തറ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഫാമിലിയുടെ ആദ്യ പോസ്റ്റർ പുറത്തു വിട്ടു.

വിനയ് ഫോർട്ട് കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രത്തിൽ ദിവ്യ പ്രഭ, മാത്യു തോമസ്, അഭിജ ശിവകല, നിൽജ കെ ബേബി എന്നിവരാണ് മറ്റ് താരങ്ങൾ

ഷെറിന്‍ കാതറിനും ഡോണും ചേര്‍ന്നാണ് തിരക്കഥ. ഡോണിന്‌റെ സന്തോഷത്തിന്‌റെ ഒന്നാംരഹസ്യം ഏറെ ചര്‍ച്ചയായ സിനിമയാണ്. ഫാമിലിയും കാലിക പ്രസക്തമായ വിഷയമാണ് കൈകാര്യം ചെയ്യുന്നതെന്നാണ് സൂചന.ന്യൂട്ടൻ സിനിമയാണ് ചിത്രത്തിന്റെ നിർമ്മാണം. ജലീല്‍ ബാദുഷയാണ് ക്യാമറ

logo
The Fourth
www.thefourthnews.in