'എക്സോർസിസ്റ്റ്' സംവിധായകൻ വില്യം ഫ്രീഡ്‌കിൻ അന്തരിച്ചു

'എക്സോർസിസ്റ്റ്' സംവിധായകൻ വില്യം ഫ്രീഡ്‌കിൻ അന്തരിച്ചു

'എക്സോർസിസ്റ്റ്' രണ്ട് ഓസ്കർ പുരസ്കാരങ്ങൾ സ്വന്തമാക്കി

പ്രശസ്ത ഹോളിവുഡ് സംവിധായകൻ വില്യം ഫ്രീഡ്‌കിൻ (87) അന്തരിച്ചു. തിങ്കളാഴ്ച ലോസ് ഏഞ്ചലസിലായിരുന്നു അന്ത്യം. ഏറെനാളായി അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഓസ്കർ, ഗോൾഡൻ ഗ്ലോബ് തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള ഫ്രീഡ്കിൻ, യുഎസ് ചലച്ചിത്ര വ്യവസായത്തെ അടിസ്ഥാനപരമായി പുനർനിർമ്മിച്ച ഹോളിവുഡ് സംവിധായകരിൽ ഒരാളായിരുന്നു.

അദ്ദേഹത്തിന്റെ അവസാന ചിത്രമായ "ദി കെയ്ൻ മ്യൂട്ടിനി കോർട്ട്-മാർഷ്യൽ" ഈ വർഷത്തെ വെനീസ് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും

ഹോളിവുഡ് ക്ലാസിക് ഹൊറർ സിനിമയായ 'ദി എക്സോർസിസ്റ്റ്' ആണ് അദ്ദേഹത്തിന്റെ എക്കാലത്തെയും മികച്ച ചിത്രം. ഫ്രാൻസിസ് ഫോർഡ് കൊപ്പോള, മാർട്ടിൻ സ്കോർസെസി എന്നിവരോടൊപ്പം, 1970 കളുടെ തുടക്കത്തിൽ "ദി ഫ്രഞ്ച് കണക്ഷൻ" എന്ന പോലീസ് നാടകത്തിലൂടെയാണ് ഫ്രീഡ്കിൻ സിനിമാലോകത്തേക്ക് രംഗപ്രവേശനം ചെയ്തത്. ജീൻ ഹാക്ക്മാൻ അഭിനയിച്ച ഈ ചിത്രം മികച്ച സംവിധായകനും മികച്ച ചിത്രത്തിനും ഉൾപ്പെടെ അഞ്ച് ഓസ്കാർ പുരസ്കാരങ്ങൾ അദ്ദേഹത്തിന് നേടിക്കൊടുത്തു.

'എക്സോർസിസ്റ്റ്' സംവിധായകൻ വില്യം ഫ്രീഡ്‌കിൻ അന്തരിച്ചു
അവാർഡ് വിവാദം: ഒന്നുകിൽ ആരോപണങ്ങൾ നിഷേധിക്കുക, അല്ലങ്കിൽ തെറ്റ് സമ്മതിച്ച് സ്ഥാനമൊഴിയുക; രഞ്ജിത്തിനെതിരെ വിനയൻ

1973-ൽ 'ദി എക്സോർസിസ്റ്റ്' പുറത്തിറങ്ങി. വാണിജ്യപരമായും നിരൂപകർക്കിടയിലും വലിയ വിജയമായിരുന്ന ചിത്രം ഒട്ടേറെ വിവാദങ്ങൾക്കും വഴിവച്ചിരുന്നു. പിശാചിന്റെ പിടിയിലകപ്പെട്ട 12 വയസ്സുകാരിയുടെ കഥ പറയുന്ന എക്സോർസിസ്റ്റ്, 10 വിഭാഗത്തിലായി ഓസ്കറിന് നാമനിർദേശം ചെയ്യപ്പെടുകയും രണ്ട് പുരസ്കാരം സ്വന്തമാക്കുകയും ചെയ്തു. 1977-ൽ ഏറ്റവും ചെലവേറിയ ചിത്രമായ "സോർസറർ" പരാജയപ്പെട്ടത് ഫ്രീഡ്കിന്റെ കരിയർ മാറ്റിമറിച്ചു. പിന്നീട് മുൻകാലത്തെപ്പോലെ വലിയ ഉയരങ്ങളിലേക്ക് എത്തിയില്ലെങ്കിലും, അദ്ദേഹം എൺപതുകളിലും സംവിധാനം തുടർന്നു. കീഫർ സതർലാൻഡ് അഭിനയിച്ച ഫ്രീഡ്കിന്റെ അവസാന ചിത്രമായ "ദി കെയ്ൻ മ്യൂട്ടിനി കോർട്ട്-മാർഷ്യൽ" ഈ വർഷത്തെ വെനീസ് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കാനിരിക്കെയാണ് വിയോഗം.

logo
The Fourth
www.thefourthnews.in