മുകേഷിന്റെ 300-ാം ചിത്രം; ഫിലിപ്പ്സ്  - ടീസര്‍

മുകേഷിന്റെ 300-ാം ചിത്രം; ഫിലിപ്പ്സ് - ടീസര്‍

നടന്‍ ഇന്നസെന്റ് അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണ് ഫിലിപ്പ്സ്

അഭിനയ ജീവിതത്തില്‍ 300 സിനിമകളെന്ന നായികകല്ല് പിന്നിട്ട് നടന്‍ മുകേഷ്. സൂപ്പര്‍ ഹിറ്റ് ചിത്രമായ ഹെലന്റെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ ആല്‍ഫ്രഡ് കുര്യന്‍ ജോസഫ് സംവിധാനം ചെയ്യുന്ന ഫിലിപ്പ്സ് ആണ് മുകേഷിന്റെ 300-ാം ചിത്രം. ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. ചിത്രം നവംബറില്‍ തിയേറ്ററുകളില്‍ എത്തും.

നടന്‍ ഇന്നസെന്റ് അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണ് ഫിലിപ്പ്സ്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. മാത്തുക്കുട്ടി സേവ്യറും ആല്‍ഫ്രഡും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.

മുകേഷിന്റെ 300-ാം ചിത്രം; ഫിലിപ്പ്സ്  - ടീസര്‍
'രാജ്യാന്തരതലത്തിൽ തിളങ്ങും'; 'സൗദി വെള്ളക്ക'യ്ക്കും തരുണ്‍ മൂര്‍ത്തിയ്ക്കും ഇറാനിയൻ സംവിധായകൻ പനാ പനാഹിയുടെ അഭിനന്ദനം

നോബിള്‍ ബാബു തോമസ്, നവനി ദേവാനന്ദ്, ക്വിന്‍ വിബിന്‍, ശ്രീധന്യ, അജിത് കോശി, അന്‍ഷാ മോഹന്‍, ചാര്‍ലി, സച്ചിന്‍ നാച്ചി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മൂന്നു മക്കളുമൊത്ത് ബാംഗ്ളൂരില്‍ സ്ഥിരതാമസമാക്കിയ ഫിലിപ്പിന്റെയും കുടുംബത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. ബാംഗ്ലൂര്‍, കൊച്ചി എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത് ഫന്റാസ്റ്റിക് ഫിലിംസാണ്.

ഹിഷാം അബ്ദുള്‍ വഹാബാണ് ചിത്രത്തിന്റെ സംഗീതം. ക്യാമറ ജെയ്‌സണ്‍ ജേക്കബ് ജോണ്‍, എഡിറ്റിംഗ് നിധിന്‍ രാജ് അരോള്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മനോജ് പൂങ്കുന്നം, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിനീത് ജെ പുള്ളാടന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ അനില്‍ എബ്രഹാം.

പ്രൊഡക്ഷന്‍ ഡിസൈന്‍ ദിലീപ് നാഥ്, കോസ്റ്റ്യൂംസ് അരുണ്‍ മനോഹര്‍, മേക്കപ്പ് മനു മോഹന്‍, വരികള്‍ അനു എലിസബത്ത് ജോസ്, സംഗീത് രവീന്ദ്രന്‍, വി എഫ് എക്സ് - അക്‌സെല്‍ മീഡിയ, സൗണ്ട് ഡിസൈന്‍ & മിക്സ് - ആശിഷ് ഇല്ലിക്കല്‍, അസ്സോസിയേറ്റ് ഡയറക്ടര്‍ - ധനഞ്ജയ് ശങ്കര്‍, കളറിസ്റ്റ് - ജോജി പാറക്കല്‍, സ്റ്റില്‍സ് - നവീന്‍ മുരളി, ഡിസൈന്‍ - യെല്ലോടൂത്ത്‌സ്.

logo
The Fourth
www.thefourthnews.in