ത്രില്ലിംഗ് സീക്വന്‍സുകളുമായി ദൃശ്യം 2 ഹിന്ദി ട്രെയ്‌ലര്‍

ത്രില്ലിംഗ് സീക്വന്‍സുകളുമായി ദൃശ്യം 2 ഹിന്ദി ട്രെയ്‌ലര്‍

ചിത്രം നവംബര്‍ 18ന് തിയേറ്ററുകളിലെത്തും

ഹിറ്റ് ചിത്രം ദൃശ്യം 2 ഹിന്ദി റിമേക്കിന്റെ ട്രെയ്‌ലറെത്തി. അജയ് ദേവ്ഗണ്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ശ്രിയ ശരണാണ് നായിക. മലയാളത്തില്‍ മുരളി ഗോപി അവതരിപ്പിച്ച പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തില്‍ എത്തുന്നത് അക്ഷയ് ഖന്നയാണ്. ആശാ ശരത്ത് അവതരിപ്പിച്ച ഗീത പ്രഭാകറായി ഹിന്ദിയില്‍ തബു എത്തുന്നു. അജയ് ദേവ്ഗണ്‍, അക്ഷയ് ഖന്ന എന്നിവരുടെ പ്രകടനം തന്നെയാകും സിനിമയുടെ പ്രധാന ആകര്‍ഷണം. അഭിഷേക് പതക് ആണ് ചിത്രം സംവിധാനം ചെയ്തത്. നവംബര്‍ 18ന് ചിത്രം തീയറ്ററുകളില്‍ എത്തും.

''ദൃശ്യങ്ങളില്‍ ശ്രദ്ധിക്കുക, വാക്കുകളില്ല. കാരണം നുണകള്‍ ഒളിക്കാനായി ഒരിടം കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്'' എന്ന തലക്കെട്ടിലാണ് അജയ് ദേവഗണ്‍ ട്രെയ്‌ലര്‍ പങ്കുവച്ചിരിക്കുന്നത്.

logo
The Fourth
www.thefourthnews.in