ദസറ
ദസറ

'ദസറ' 2023 മാര്‍ച്ചില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു

നാനിയും കീര്‍ത്തി സുരേഷും പ്രധാന കഥാപാത്രങ്ങള്‍

നാനിയും കീര്‍ത്തി സുരേഷും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന തെലുങ്ക് ചിത്രമായ ദസറ 2023 മാര്‍ച്ച് 30 തീയ്യറ്ററുകളില്‍ എത്തും. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായാണ് റിലീസ് ചെയ്യുക.

ഗോദാവരി കനിയിലെ സിങ്കേരണി കല്‍ക്കരി ഖനിയില്‍ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമത്തില്‍ നടക്കുന്ന കഥ പറയുന്ന ഈ ചിത്രത്തില്‍ നാനി ആക്ഷന്‍ പ്രാധാന്യമുള്ള മാസ്സ് കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. നാനിയുടെ ആദ്യ പാന്‍ ഇന്ത്യ പ്രോജക്റ്റ് കൂടിയാണ് ദസറ. ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസിന്റെ ബാനറില്‍ സുധാകര്‍ ചെറുകുരിയാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റ അനൗണ്‍സ്‌മെന്റ്‌ പോസ്റ്റര്‍ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. മുന്‍കാല ജനപ്രിയ നായികയായ സില്‍ക്ക് സ്മിതയുടെ നഖം കടിക്കുന്ന ചിത്രത്തിനു മുന്‍പില്‍ പരുക്കന്‍ വേഷത്തില്‍ ഇരിക്കുന്നതാണ് ചിത്രം.

സമുദ്രക്കനി, സായ് കുമാര്‍, സറീന വഹാബ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍, സത്യന്‍ സൂര്യന്‍ ഐഎസ്സി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് സന്തോഷ് നാരായണന്‍ സംഗീതം നല്‍കും. നവീന്‍ നൂലി എഡിറ്റിംഗും അവിനാഷ് കൊല്ല പ്രൊഡക്ഷന്‍ ഡിസൈനറും വിജയ് ചഗന്തി എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമാണ്. ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില്‍ റിലീസ് ചെയ്യും.

logo
The Fourth
www.thefourthnews.in