വടിവേലുവിനെ നായകനാക്കി രാഷ്ട്രീയ ചിത്രമൊരുക്കാൻ കമൽഹാസൻ

വടിവേലുവിനെ നായകനാക്കി രാഷ്ട്രീയ ചിത്രമൊരുക്കാൻ കമൽഹാസൻ

മാമന്നനിലൂടെ ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തിയ വടിവേലു

തമിഴില്‍ തന്റെ തിരിച്ച് വരവ് ആഘോഷമാക്കാൻ ഒരുങ്ങുകയാണ് വടിവേലു. കമല്‍ ഹാസന്‍ നിര്‍മിക്കുന്ന പുതിയ ചിത്രത്തില്‍ വടിവേലു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാഷ്ട്രീയം പശ്ചാത്തലമാക്കിയായിരിക്കും ചിത്രം ഒരുങ്ങുക. എന്നാല്‍ സിനിമയെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെ ഇതുവരെ പുറത്ത് വന്നിട്ടില്ല.

വര്‍ഷങ്ങള്‍ക്ക് ശേഷം തമിഴ് സിനിമയിലേക്കുള്ള വടി വേലുവിന്റെ തിരിച്ച് വരവായിരുന്നു മാരി സെല്‍വരാജ് സംവിധാനം ചെയ്ത 'മാമന്നന്‍'. ജാതി വ്യവസ്ഥയും തമിഴ് രാഷ്ട്രീയവും ചര്‍ച്ച ചെയ്ത ചിത്രം വലിയ പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും ഏറ്റുവാങ്ങി. ചിത്രത്തിലെ വടിവേലുവിന്റെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു.

കമൽഹാസനൊപ്പം നിരവധി ചിത്രങ്ങളിൽ വടിവേലു അഭിനയിച്ചിട്ടുണ്ട്. വിവാദങ്ങളെ തുടർന്ന് അഭിനയത്തിൽ നിന്ന് മാറി നിൽക്കുമ്പോഴും വടിവേലുവിനൊപ്പം ചിത്രം ചെയ്യാൻ കമൽഹാസൻ തയ്യാറായിരുന്നു. 'തലൈവൻ ഇരുക്കിൻട്രേൻ' എന്ന ചിത്രം പക്ഷെ പിന്നീട് ഉപേക്ഷിച്ചു. കമല്‍ഹാസന്‍-വടിവേലു കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമ്പോള്‍, വടിവേലുവിന്റെ മറ്റൊരു മികച്ച വേഷപകര്‍ച്ചയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.

logo
The Fourth
www.thefourthnews.in