ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ആവാസവ്യൂഹത്തിന് ശേഷം പുരുഷ പ്രേതവുമായി ക്രിഷാന്ത്; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ചിത്രത്തില്‍ ജഗദീഷ്, അലക്‌സാണ്ടര്‍ പ്രശാന്ത് എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്

മലയാളത്തിലിറങ്ങിയ, 'ക്ലാസിക്' എന്ന് നിസംശയം വിശേഷിപ്പിക്കാവുന്ന ചിത്രമായ ആവാസവ്യൂഹത്തിന് ശേഷം യുവസംവിധായകന്‍ ക്രിഷാന്ത് ആര്‍.കെ ഒരുക്കുന്ന അടുത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു. പുരുഷ പ്രേതം എന്ന പേരില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ജഗദീഷ്, അലക്‌സാണ്ടര്‍ പ്രശാന്ത് എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. ചിത്രത്തില്‍ ദര്‍ശന രാജേന്ദ്രനാണ് നായിക. സംവിധായകന്‍ ജിയോ ബേബി അവതരിപ്പിക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളിലൂടെ ഒട്ടേറെ പേര്‍ ഇതിനോടകം പങ്കുവെച്ചിട്ടുണ്ട്.

മാന്‍കൈന്‍ഡ് സിനിമാസ്, എയ്ന്‍സ്റ്റീന്‍ മീഡിയ സിമ്മെട്രി സിനിമാസ് എന്നീ ബാനറുകളില്‍ ജോമോന്‍ ജേക്കബ്, എയ്ന്‍സ്റ്റീന്‍ സാക്ക് പോള്‍, ഡിജോ അഗസ്റ്റിന്‍, സജിന്‍ എസ് രാജ്, വിഷ്ണു രാജന്‍ എന്നിവര്‍ക്കൊപ്പം അലക്‌സാണ്ടര്‍ പ്രശാന്തും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നിതിന്‍ രാജു, ആരോമല്‍ രാജന്‍, സിജോ ജോസഫ്, പോള്‍ പി ചെറിയാന്‍ എന്നിവരാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്.

ആക്ഷേപ ഹാസ്യ വിഭാഗത്തില്‍ എത്തുന്ന പോലീസ് ചിത്രത്തില്‍ സഞ്ജു ശിവറാം, ജെയിംസ് ഏലിയാസ്, ജോളി ചിറയത്ത്,ഗീതി സംഗീത, സിന്‍സ് ഷാന്‍, രാഹുല്‍ രാജഗോപാല്‍, ദേവിക രാജേന്ദ്രന്‍, പ്രമോദ് വെളിയനാട്, ബാലാജി, ശ്രീജിത്ത് ബാബു, മാല പാര്‍വതി, അര്‍ച്ചന സുരേഷ്, അരുണ്‍ നാരായണന്‍, നിഖില്‍(ആവാസവ്യൂഹം ഫൈയിം), ശ്രീനാഥ് ബാബു, സുധ സുമിത്ര, പൂജ മോഹന്‍രാജ് എന്നിവര്‍ക്കൊപ്പം സംസ്ഥാന അവാര്‍ഡ് ജേതാവായ സംവിധായകന്‍ ജിയോ ബേബിയും ദേശീയ പുരസ്‌കാര ജേതാവായ സംവിധായകന്‍ മനോജ് കാനയും

പ്രധാനവേഷങ്ങളിൽ എത്തുന്നുണ്ട്

സംവിധായകന്‍ ക്രിഷാന്ത് തന്നെ ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത് സുഹൈല്‍ ബക്കര്‍ ആണ്.മനു തൊടുപുഴയുടെ കഥക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് അജിത്ത് ഹരിദാസ് ആണ്. സംഗീതം അജ്മല്‍ ഹുസ്ബുള്ള. ഒട്ടേറെ റാപ്പ് സോങ്ങുകളിലൂടെ ശ്രദ്ധേയനായ റാപ്പര്‍ ഫെജോ, എം സി കൂപ്പര്‍, സൂരജ് സന്തോഷ്, ജ'മൈമ തുടങ്ങിയവരാണ് 'പുരുഷ പ്രേത'ത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.

logo
The Fourth
www.thefourthnews.in