ഇന്ദ്രജിത്തും നൈല ഉഷയും ചിത്രത്തിന്റെ പൂജയ്ക്കിടെ
ഇന്ദ്രജിത്തും നൈല ഉഷയും ചിത്രത്തിന്റെ പൂജയ്ക്കിടെ

'കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍' ഉടന്‍ തിയേറ്ററുകളിലേക്ക്; ചിത്രീകരണം പൂര്‍ത്തിയായി

ഫാന്റസിയും ഹ്യൂമറും ചേര്‍ന്ന രസകരമായ ഒരു കഥയാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്

നവാഗതനായ സനല്‍ വി ദേവന്‍ സംവിധാനം ചെയ്യുന്ന 'കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍' ഉടന്‍ തിയേറ്ററുകളിലേക്ക്. ഇന്ദ്രജിത് സുകുമാരന്‍, നൈല ഉഷ, ബാബുരാജ്, സരയു മോഹന്‍, പ്രകാശ് രാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമാപിച്ചു. ജൂണ്‍ 27 ന് ആരംഭിച്ച ചിത്രത്തിൻ്റെ ഷൂട്ടിങ്ങ് രണ്ട് ഷെഡ്യൂളുകളായി 40 ദിവസത്തിനകമാണ് പൂര്‍ത്തിയാക്കിയത്.

ഫാന്റസിയും ഹ്യൂമറും ചേര്‍ന്ന രസകരമായ ഒരു കഥയാണ് പ്രേക്ഷകരെ കാത്തിരിക്കുന്നതെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. ഹരിശ്രീ അശോകന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, ശാരി, ശരത് ദാസ്, ബിനുപപ്പു, മല്ലിക സുകുമാരന്‍, ഗംഗാമീര, അല്‍ത്താഫ് മനാഫ്, ജെയിംസ് ഏലിയാ, അഭിറാം, സുധീര്‍ പറവൂര്‍, ഉണ്ണിരാജ, സ്ഫടികം ജോര്‍ജ്, ജിലു ജോസഫ്, സജീദ് പട്ടാളം, അനില്‍ കുമാര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. നടന്‍ പ്രകാശ് രാജും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ആഷ് വി പ്രജിത് എന്ന ബാലതാരം ഒരു പ്രധാന കഥാപാത്രമായി ഈ സിനിമയിലെത്തുന്നുണ്ട്.

''പ്രിയന്‍ ഓട്ടത്തിലാണ്'' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനുശേഷം ''വൌ സിനിമാസി''ന്റെ ബാനറില്‍ സന്തോഷ് ത്രിവിക്രമനാണ് ചിത്രത്തിന്റെ നിര്‍മാണം. അജയ് ഡേവിഡ് കാച്ചാപ്പിള്ളിയാണ്‍ ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

സിനിമയുടേയും കഥ, തിരക്കഥ, സംഭാഷണം എന്നിവ നിര്‍വഹിച്ചിരിക്കുന്നത് അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവരാണ്. പ്രിയന്‍ ഓട്ടത്തിലാണ്, ചതുര്‍മുഖം എന്നീ ചിത്രങ്ങളുടെ രചയിതാക്കളായിരുന്നു ഇരുവരും. പുണ്യാളന്‍ അഗര്‍ബത്തീസ്, സു സു സുധി വാത്മീകം എന്നീ സിനിമകളുടെ രചനയിലും അഭയകുമാറും അനില്‍ കുര്യനും ഭാഗമായിരുന്നു. ബി കെ ഹരിനാരായണന്‍, വിനായക് ശശികുമാര്‍, സന്തോഷ് വര്‍മ്മ എന്നിവരുടെ വരികള്‍ക്ക് രഞ്ജിന്‍ രാജ് ആണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

ലൈന്‍ പ്രൊഡ്യൂസര്‍- ഷിബു ജോബ്, എസ്‌കിക്യൂട്ടീവ് പ്രൊഡ്യൂസര്‍- അനീഷ് സി സലിം, പ്രൊഡക്ഷന്‍ കണ്ട്രോളര്‍ - ഷബീര്‍ മലവട്ടത്ത് , എഡിറ്റര്‍ - മന്‍സൂര്‍ മുത്തൂട്ടി, മേക്കപ് - മനു മോഹന്‍, കോസ്റ്റ്യൂം ഡിസൈനര്‍ -നിസാര്‍ റഹ്‌മത്ത്, ആര്‍ട്ട് ജയന്‍ ക്രയോണ്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സ്യമന്തക് പ്രദീപ്, ഫിനാന്‍സ് കണ്ട്രോളര്‍ - അഗ്‌നിവേശ്, വി എഫ് എക്‌സ് പ്രോമിസ്, സ്റ്റില്‍സ് രാഹുല്‍എം സത്യന്‍, ഡിസൈനര്‍- ഏസ്തറ്റിക് കുഞ്ഞമ്മ എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറപ്രവര്‍ത്തകര്‍.

logo
The Fourth
www.thefourthnews.in