പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിൽ 'ലിയോ'

പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിൽ 'ലിയോ'

അടുത്ത മാസം 31നാണ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിങ്

വിജയ്- ലോകേഷ് കൂട്ടുകെട്ടിലെത്തുന്ന ഏറ്റവും പുതിയ ചിത്രം ലിയോയുടെ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. സിനിമയുടെ ഷൂട്ടിങ് അവസാനിച്ചുവെന്നും പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോ​ഗമിക്കുകയാണെന്നും നേരത്തെ തന്നെ അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ കളർ ഗ്രേഡിങ് ജോലികൾ‌ പുരോ​ഗമിക്കുകയാണ്. ചെന്നൈയിലെ ഐജീൻ സ്റ്റുഡിയോയിലാണ് വിജയ് ചിത്രത്തിന്റെ ഡിജിറ്റൽ ഇന്റർമീഡിയറ്റ് ജോലികൾ നടക്കുന്നത്.

പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിൽ 'ലിയോ'
'അവസാന നിമിഷത്തിൽ നാടകം വേണ്ട'; ദയാഹർജികളിൽ രാഷ്ട്രപതിയുടെ തീരുമാനത്തിനെതിരായ ജുഡീഷ്യൽ റിവ്യൂ തടയുന്ന നിയമം ഒരുങ്ങുന്നു

അടുത്ത മാസം 31നാണ് ഓഡിയോ ലോഞ്ചിങ് നടക്കുക. വിജയ്‌യുടെ ആക്ഷൻ രം​ഗങ്ങളാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം എന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. മലയാളി താരം ബാബു ആന്റണിയും ചിത്രത്തിന്റെ ഭാ​ഗമാണ്. ബാബു ആന്റണിക്ക് പുറമേ സഞ്ജയ് ദത്ത് അർജുൻ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ആക്ഷൻ രം​ഗങ്ങൾ പ്രേക്ഷകനെ നിരാശരാക്കില്ലെന്ന് നേരത്തെ തന്നെ നടൻ ബാബു ആന്റണി പറഞ്ഞിരുന്നു.

165 ദിവസമെടുത്താണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. ചിത്രീകരണം കഴിഞ്ഞെന്ന വിവരം സംവിധായകൻ ലോകേഷ് കനകരാജ് തന്നെയാണ് അറിയിച്ചത്. സിനിമയ്ക്കായി പണിയെടുത്ത എല്ലാവർക്കും നന്ദി പറയുകയായിരുന്നു അദ്ദേഹം.

2008 ൽ പുറത്തിറങ്ങിയ കുരുവിയ്ക്ക് ശേഷം വിജയ് തൃഷ ജോഡി ഒന്നിക്കുന്ന സിനിമ കൂടിയാണ് ലിയോ . ​ഗൗതം വാസുദേവൻ മേനോൻ, അർജുൻ, മാത്യു തോമസ്, മിഷ്കിൻ, സഞ്ജയ് ദത്ത്, പ്രിയ ആനന്ദ്, മൻസൂർ അലി ഖാൻ, സാൻഡി മാസ്റ്റർ, മനോബാല, ജോർജ്, അഭിരാമി വെങ്കടാചലം, ഡെൻസിൽ സ്മിത്ത്, മഡോണ സെബാസ്റ്റ്യൻ, അനുരാ​ഗ് കശ്യപ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

logo
The Fourth
www.thefourthnews.in