പീറ്റർ ഹെയ്ൻ വീണ്ടും മലയാളത്തിൽ, നായകനായി വിഷ്ണു ഉണ്ണികൃഷ്ണൻ; 'ഇടിയൻ ചന്തു' ഒരുങ്ങുന്നു

പീറ്റർ ഹെയ്ൻ വീണ്ടും മലയാളത്തിൽ, നായകനായി വിഷ്ണു ഉണ്ണികൃഷ്ണൻ; 'ഇടിയൻ ചന്തു' ഒരുങ്ങുന്നു

ഹാപ്പി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷഫീക്, സുബൈർ, റയീസ്, വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീജിത് വിജയൻ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്

ഒരിടവേളക്ക് ശേഷം സ്റ്റണ്ട് മാസ്റ്റര്‍ പീറ്റർ ഹെയ്ൻ മലയാളത്തിൽ വീണ്ടുമെത്തുന്നു. വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി ശ്രീജിത് വിജയൻ സംവിധാനം ചെയ്യുന്ന ഇടിയൻ ചന്തുവിലാണ് പീറ്റർ ഹെയ്ൻ മലയാളത്തിലേക്ക് വീണ്ടുമെത്തുന്നത്.

കുട്ടനാടൻ മാർപ്പാപ്പ, മാർഗം കളി, ഷീറോ എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് ശ്രീജിത്ത് വിജയൻ ഇടിയൻ ചന്തുവുമായി എത്തുന്നത്. ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓൺ കർമവും കൊച്ചിയിലെ ലാൽ മീഡിയയില് വെച്ച് നടന്നു.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്. കോമഡി ആക്ഷൻ ചിത്രമായിരിക്കും ഇടിയൻ ചന്തുവെന്നാണ് പോസ്റ്റർ തരുന്ന സൂചന. ഹാപ്പി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷഫീക്, സുബൈർ, റയീസ്, വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീജിത് വിജയൻ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.

പീറ്റർ ഹെയ്ൻ വീണ്ടും മലയാളത്തിൽ, നായകനായി വിഷ്ണു ഉണ്ണികൃഷ്ണൻ; 'ഇടിയൻ ചന്തു' ഒരുങ്ങുന്നു
'എന്റെ രൂപം ഇതായതുകൊണ്ട് ലഭിച്ചതിൽ കൂടുതലും കള്ളൻ വേഷങ്ങളായി': വിഷ്ണു ഉണ്ണികൃഷ്ണൻ

സലിം കുമാറും മകൻ ചന്തുവും ചിത്രത്തിൽ ഒരുമിച്ച് അഭിനയിക്കുന്നുണ്ട്. രമേശ് പിഷാരടി, ലാലു അലക്‌സ്, ജോണി ആന്റനി, ലെന, ജയശ്രീ, ബിനു സോപാനം, സ്മിനു സിജു, വിദ്യ വിജയകുമാർ, സൂരജ് തലക്കാട് (ബിഗ്ബോസ് ഫെയിം), സലീം (മറിമായം) തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം - വിഘ്നേഷ് വാസു, എഡിറ്റർ - വി. സാജൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - ഹിരൺ മഹാജൻ, പ്രൊജക്റ്റ് ഡിസൈനർ - റാഫി കണ്ണാടിപ്പറമ്പ, പ്രൊഡക്ഷൻ ഡിസൈനർ - ദിലീപ് നാഥ്,അസോസിയേറ്റ് റൈറ്റെർ - ബിനു എ. എസ്, മ്യൂസിക് - മിൻഷാദ് സാറ & അരവിന്ദ് ആർ വാരിയർ,പ്രൊഡക്ഷൻ കൺട്രോളർ - പൗലോസ് കരുമറ്റം, സൗണ്ട് ഡിസൈൻ - ഡാൻ ജോ, മേക്കപ്പ് - അർഷാദ് വർക്കല, വസ്ത്രലങ്കാരം - റാഫി കണ്ണാടിപ്പറമ്പ, വിഫസ്- നിധിൻ റാം നടുവതൂർ , ഫിനാൻസ് കൺട്രോളർ - റോബിൻ ആഗസ്റ്റിൻ, പ്രൊമോഷൻ ഫോട്ടോഗ്രാഫർ - ആഷിഖ് ഹസ്സൻ,കോൺടെന്റ് & മാർക്കറ്റിംഗ് ഡിസൈൻ - പപ്പറ്റ് മീഡിയ, സ്റ്റിൽസ് - സിബി ചീരാൻ, പബ്ലിസിറ്റി ഡിസൈൻ - മാ മി ജോ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

logo
The Fourth
www.thefourthnews.in