അനുരാഗം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
അനുരാഗം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ഒരു മനോഹര കുടുംബചിത്രം, 'അനുരാഗത്തി'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ശ്രദ്ധേയമാകുന്നു

നായകനായ അശ്വിന്‍ ജോസ് തന്നെയാണ് തിരക്കഥയൊരുക്കുന്നത്

ഷഹദ് നിലമ്പൂർ സംവിധാനം ചെയ്യുന്ന 'അനുരാഗ'ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഗൗതം വാസുദേവ മേനോന്‍, ലെന, ഷീല, ദേവയാനി, ഗൗരി കിഷന്‍, അശ്വിന്‍ ജോസ്, ജോണി ആന്റണി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രകാശന്‍ പറക്കട്ടെ എന്ന സിനിമക്ക് ശേഷം ഷഹദ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് അനുരാഗം. നായകനായ അശ്വിന്‍ ജോസ് തന്നെയാണ് തിരക്കഥയൊരുക്കുന്നത്.

ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളവരെ കൂടാതെ മൂസി, ദുര്‍ഗ കൃഷ്ണ, സുധീഷ് കോഴിക്കോട്, മണികണ്ഠന്‍ പട്ടാമ്പി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ലക്ഷ്മി നാഥ് ക്രിയേഷന്‍സ്, സത്യം സിനിമാസ് എന്നീ ബാനറുകളില്‍ സുധീഷ് എന്‍, പ്രേമചന്ദ്രന്‍ എ ജി എന്നിവർ ചേർന്നാണ് ചിത്രം നിര്‍മിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം ഗൗതം വാസുദേവ മേനോന്‍ മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന സിനിമ കൂടെയാണ് അനുരാഗം.

നവാഗതനായ ജോയല്‍ ജോണ്‍സ് ആണ് സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിലെ ആദ്യഗാനം 'ചില്ലാണെ..' യൂട്യൂബില്‍ നേരത്തെ ശ്രദ്ധ നേടിയിരുന്നു. മനു മഞ്ജിത്, മോഹൻ കുമാർ, ടിറ്റോ പി. തങ്കച്ചൻ എന്നിവരാണ് വരികള്‍ എഴുതിയത്.

ചിത്രത്തിന്റെ ഛായഗ്രഹണം സുരേഷ് ഗോപിയും, ലിജോ പോള്‍ എഡിറ്റിംഗും, അനീസ് നാടോടി കലാസംവിധാനവും നിര്‍വഹിക്കുന്നു.

പ്രൊജറ്റ് ഡിസൈനര്‍ ഹാരിസ് ദേശം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സനൂപ് ചങ്ങനാശ്ശേരി, സൗണ്ട് ഡിസൈന്‍ സിങ്ക് സിനിമ, കോസ്റ്റ്യൂം ഡിസൈന്‍ സുജിത്ത് സി എസ്, മേക്കപ്പ് അമല്‍ ചന്ദ്ര, ത്രില്‍സ് മാഫിയ ശശി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ബിനു കുര്യന്‍, നൃത്ത സംവിധാനം അനഘ, റീഷ്ദാന്‍, ജിഷ്ണു, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രവിഷ് നാഥ്, ഡിഐ ലിജു പ്രഭാകര്‍, സ്റ്റില്‍സ് ഡോണി സിറില്‍, ഡിജിറ്റല്‍ പിആര്‍ഒ വൈശാഖ് സി വടക്കേവീട്, പബ്ലിസിറ്റി ഡിസൈന്‍സ് യെല്ലോടൂത്ത്‌സ്, പി ആര്‍ ഒ എ എസ് ദിനേശ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ. ചിത്രം ഡിസംബറില്‍ പ്രദർശനത്തിന് എത്തും.

logo
The Fourth
www.thefourthnews.in