'ലോകം സത്യമറിയണം'; ടൈറ്റന്‍ ദുരന്തം സിനിമയാക്കാനൊരുങ്ങി പ്രമുഖ ഹോളിവുഡ് നിര്‍മാണക്കമ്പനി

'ലോകം സത്യമറിയണം'; ടൈറ്റന്‍ ദുരന്തം സിനിമയാക്കാനൊരുങ്ങി പ്രമുഖ ഹോളിവുഡ് നിര്‍മാണക്കമ്പനി

പ്രമുഖ ഹോളിവുഡ് നിര്‍മ്മാണ കമ്പനിയായ മൈന്‍ഡ് റിയോട്ട് എന്റര്‍ടെയ്ന്‍മെന്റാണ് സംഭവം സിനിമയാക്കാന്‍ ഒരുങ്ങുന്നത്. 'സാല്‍വേജ്' എന്നാണ് സിനിമയ്ക്ക് പേര് നല്‍കിയിരിക്കുന്നത്

ലോകം ചര്‍ച്ച ചെയ്ത 'ടൈറ്റന്‍ ദുരന്തം' സിനിമയാകുന്നു. കന്നിയാത്രയില്‍ അറ്റ്‌ലാന്റിക് കടലില്‍ മുങ്ങിയ വിഖ്യാത കപ്പലായ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ സഞ്ചാരികളുമായി സമുദ്രത്തിന്റെ അടിത്തട്ടിലേക്കു സഞ്ചാരികളുമായി പോയ ടൈറ്റന്‍ പേടകം പൊട്ടിത്തെറിച്ചുണ്ടായ അപകടം ലോകത്തെ നടുക്കിയിരുന്നു. ഈ ദുരന്തം സിനിമയാക്കാനൊരുങ്ങുകയാണ് പ്രമുഖ ഹോളിവുഡ് നിര്‍മാണ കമ്പനിയായ മൈന്‍ഡ് റിയോട്ട് എന്റര്‍ടെയ്ന്‍മെന്റ്. 'സാല്‍വേജ് ' എന്നാണ് സിനിമയ്ക്ക് പേര് നല്‍കിയിരിക്കുന്നത്.

'ലോകം സത്യമറിയണം'; ടൈറ്റന്‍ ദുരന്തം സിനിമയാക്കാനൊരുങ്ങി പ്രമുഖ ഹോളിവുഡ് നിര്‍മാണക്കമ്പനി
ടൈറ്റന്‍ സഞ്ചാരികളുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തു; വെളിപ്പെടുത്തലുമായി അമേരിക്കന്‍ കോസ്റ്റ് ഗാര്‍ഡ്

ജസ്റ്റിന്‍ മക്‌ഗ്രെഗറും ജോനാഥന്‍ കോസിയും ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. ഇ ബ്രയാന്‍ ഡബ്ബിന്‍സാണ് ചിത്രത്തിന്റെ സഹനിര്‍മാതാവ്. ദുരന്തം, വിഖ്യാത സംവിധായകന്‍ ജയിംസ് കാമറൂണ്‍ സിനിമയ്ക്ക് പ്രമേയമാകുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും അദ്ദേഹം നിരസിച്ചിരുന്നു.

ദുരന്തത്തില്‍ അകപ്പെട്ടവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും നല്‍കുന്ന ആദരവായിരിക്കും സിനിമയെന്നാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ജോനാഥാന്‍ കോസി വ്യക്തമാക്കിയത്. സത്യമാണ് പ്രധാനമെന്നും ലോകത്തിന് സത്യം അറിയാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

'ലോകം സത്യമറിയണം'; ടൈറ്റന്‍ ദുരന്തം സിനിമയാക്കാനൊരുങ്ങി പ്രമുഖ ഹോളിവുഡ് നിര്‍മാണക്കമ്പനി
അഗാധതയില്‍ മറഞ്ഞ ടൈറ്റന്‍; ടൈറ്റാനിക്ക് കാണാനുള്ള യാത്രയില്‍ സംഭവിച്ചതെന്ത്?

1912ല്‍ ഇടിച്ചു തകര്‍ന്ന ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ അറ്റ്ലാന്റിക് സമുദ്രത്തിന്റെ ആഴത്തിലേക്ക് യാത്ര തിരിച്ച ടൈറ്റന്‍ പേടകം ജൂൺ 18നാണ് അപകടത്തില്‍പ്പെട്ടത്. യാത്ര തിരിച്ച് ഒന്നേമുക്കാൽ മണിക്കൂറിനുശേഷം പേടകവുമായുള്ള ആശയവിനിമയം മാതൃകപ്പലായ പോളാർ പ്രിൻസിന് നഷ്ടമാകുകയായിരുന്നു. നാല് ദിവസത്തിന് ശേഷം ടൈറ്റന്റെ അവശിഷ്ടങ്ങൾ കണ്ടെത്തുകയും അഞ്ച് സഞ്ചാരികളും മരിച്ചെന്ന് പ്രഖ്യാപിക്കുകയുമായിരുന്നു. ഉയർന്ന മർദത്തിൽ പേടകം തകർന്നാണ് അപകടമുണ്ടായത്.

ബ്രിട്ടീഷ് കോടീശ്വരന്‍ ഹാമിഷ് ഹാര്‍ഡിങ്, ബ്രിട്ടീഷ്-പാകിസ്താനി ബിസിനസുകാരന്‍ ഷെഹ്സാദ ദാവൂദ്, മകന്‍ സുലേമാന്‍, ജലപേടകത്തിന്റെ ഉടമകളായ ഓഷ്യന്‍ഗേറ്റ് എക്‌സ്പെഡീഷന്‍സിന്റെ സിഇഒ സ്റ്റോക്ടന്‍ റഷ്, മുങ്ങല്‍ വിദഗ്ധന്‍ പോള്‍ ഹെന്റി നാര്‍ജിയോലെ എന്നിവരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്.

logo
The Fourth
www.thefourthnews.in