സുരേഷ് ഗോപി ചിത്രം 'മേം ഹും മൂസ'യുടെ ട്രെയിലര്‍ പുറത്തിറങ്ങി

സുരേഷ് ഗോപി ചിത്രം 'മേം ഹും മൂസ'യുടെ ട്രെയിലര്‍ പുറത്തിറങ്ങി

സുരേഷ് ഗോപി നായകനാകുന്ന ജിബു ജേക്കബ് ചിത്രം

സുരേഷ് ഗോപി, പൂനം ബജ്വ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രം 'മേം ഹും മൂസ' യുടെ ട്രെയിലര്‍ പുറത്തിറങ്ങി.സൈജു കുറുപ്പ്, സലിം കുമാര്‍, സുധീര്‍ കരമന, ഹരീഷ് കണാരന്‍, മേജര്‍ രവി, മിഥുന്‍ രമേഷ്, ജുബില്‍ രാജന്‍ പി ദേവ്, കലാഭവന്‍ റഹ്‌മാന്‍, ശശാങ്കന്‍ മയ്യനാട്, മുഹമ്മദ് ഷരീഖ്, സ്രിന്ദ,വീണ നായര്‍,അശ്വനി, സാവിത്രി, ജിജിന, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രമുഖ താരങ്ങള്‍.

കാര്‍ഗില്‍, വാഗാ ബോര്‍ഡര്‍, പുഞ്ച്, ഡല്‍ഹി, ജയ്പ്പൂര്‍, പൊന്നാനി, മലപ്പുറം എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്. വിശാലമായ ക്യാന്‍വാസില്‍ വലിയ മുതല്‍ മുടക്കി ഒരുക്കുന്ന 'മേം ഹും മൂസ' ഒരു പാന്‍ ഇന്ത്യന്‍ സിനിമയാണ്.1990കളില്‍ തുടങ്ങി, 2019 വരെയുള്ള കാലഘട്ടത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. മലപ്പുറത്തുകാരന്‍ മൂസ എന്ന കഥാപാത്രമായാണ‍് സുരേഷ് ഗോപിയെത്തുന്നത്. ഇന്ത്യന്‍ സമൂഹം ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലിക വിഷയങ്ങളിലൂടെ ചിത്രം പരാമർശിക്കുന്നു.

കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ ഡോക്ടര്‍ സി ജെ റോയ്, തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ തോമസ് തിരുവല്ല, എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്. വിഷ്ണു നാരായണനാണ് ഛായാഗ്രഹണം. തിരക്കഥയെഴുതിയത് റൂബേഷ് റെയിനാണ്. സജ്ജാദ്, റഫീഖ് അഹമ്മദ്, ബി കെ ഹരിനാരായണന്‍ എന്നിവര്‍ ഗാന രചന നിര്‍വഹിച്ചു.

logo
The Fourth
www.thefourthnews.in