രവി തേജയും വംശിയും ഒന്നിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രം; ടൈഗര്‍ നാഗേശ്വര റാവുവിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി
കശ്മീര്‍ ഫയല്‍സ്, കാര്‍ത്തികേയ 2, എന്നീ ചിത്രങ്ങൾ ഒരുക്കിയ അഭിഷേക് അഗര്‍വാള്‍ നിർമിക്കുന്ന പുതിയ ചിത്രമായ ടൈഗര്‍ നാഗേശ്വര റാവുവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. രവി തേജ നായകനാകുന്ന ചിത്രത്തിന്റെ സംവിധാനം ചെയ്തത് വംശിയാണ്. രാജമുന്‍ധ്രിയിലെ ഗോദാവരി നദിക്ക് കുറുകെയുള്ള ഹാവലോക്ക് പാലത്തിന് മുകളില്‍വെച്ച് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററും കണ്‍സെപ്റ്റ് വീഡിയോയും പുറത്തിറക്കിയത്.

അഞ്ചു ഭാഷകളില്‍നിന്നുള്ള സൂപ്പര്‍സ്റ്റാര്‍സിന്റെ വോയ്സ് ഓവറോടുകൂടിയാണ് കണ്‍സെപ്റ്റ് വീഡിയോ. മലയാളത്തില്‍നിന്ന് ദുല്‍ഖര്‍ സല്‍മാനും, തെലുഗില്‍നിന്ന് വെങ്കടേഷും, ഹിന്ദിയില്‍നിന്ന് ജോണ്‍ എബ്രഹാമും, കന്നഡയില്‍നിന്ന് ശിവ രാജ്കുമാറും, തമിഴില്‍ നിന്ന് കാര്‍ത്തിയുമാണ് വോയ്സ് ഓവറുകള്‍ നല്‍കിയിരിക്കുന്നത്.
ആര്‍ മതിയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. സംവിധായകൻ വംശിയുടെ തിരക്കഥയ്ക്ക് സംഭാഷണം ഒരുക്കിയിരിക്കുന്നത് ശ്രീകാന്ത് വിസ്സയാണ്. ജി.വി. പ്രകാശ് കുമാറാണ് സംഗീതം. നൂപുര്‍ സനോണും ഗായത്രി ഭരദ്വാജുമാണ് ചിത്രത്തില്‍ രവി തേജയുടെ നായികമാരായി എത്തുന്നത്. ഒക്ടോബര്‍ 20നാണ് ചിത്രത്തിന്റെ ലോകമെമ്പാടുമുള്ള റിലീസ് നിശ്ചയിച്ചിരിക്കുന്നത്.