നിര്‍മാണം ചെമ്പൻ വിനോദ് , സംവിധാനം  ഉല്ലാസ് ചെമ്പൻ, അഞ്ചക്കള്ളകോക്കാൻ; ഫസ്റ്റ് ലുക്ക്

നിര്‍മാണം ചെമ്പൻ വിനോദ് , സംവിധാനം ഉല്ലാസ് ചെമ്പൻ, അഞ്ചക്കള്ളകോക്കാൻ; ഫസ്റ്റ് ലുക്ക്

ഷൂട്ടിങ് പൂർത്തിയായ ചിത്രം ഉടൻ തീയേറ്ററുകളിലെത്തും

നടൻ ചെമ്പൻ വിനോദ് നിർമിച്ച് സഹോദരൻ ഉല്ലാസ് ചെമ്പൻ സംവിധാനം ചെയ്യുന്ന അഞ്ചക്കള്ളകോക്കാൻ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ജല്ലിക്കട്ട്, സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, ചുരുളി, സുലൈഖ മൻസിൽ എന്നീ ചിത്രങ്ങൾക്ക് ശേഷം ചെമ്പൻ വിനോദിന്റെ ചെമ്പോസ്കി മോഷൻ പിക്ചേഴ്സ് നിർമിക്കുന്ന ചിത്രമാണ് അഞ്ചക്കള്ളകോക്കാൻ. ഷൂട്ടിങ് പൂർത്തിയായ ചിത്രം ഉടൻ തീയേറ്ററുകളിലെത്തും.

നിര്‍മാണം ചെമ്പൻ വിനോദ് , സംവിധാനം  ഉല്ലാസ് ചെമ്പൻ, അഞ്ചക്കള്ളകോക്കാൻ; ഫസ്റ്റ് ലുക്ക്
'ഹി ഈസ് കമിങ് ബാക്ക്'; ലൂസിഫര്‍ 2 എമ്പുരാന്‍ ചിത്രീകരണം തുടങ്ങുന്നു, നിർമാണ പങ്കാളിയായി ലൈക്ക പ്രൊഡക്ഷൻസും

പേര് പോലെ തന്നെ ഏറെ വ്യത്യസ്തമായ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറത്തിറക്കിയിരിക്കുന്നത്. പൊറാട്ട് എന്ന കലാരൂപത്തെ മുൻനിർത്തിയാണ് ചിത്രം. ലുക്മാൻ അവറാൻ, ചെമ്പൻ വിനോദ്, മണികണ്ഠൻ ആചാരി, മെറിൻ ഫിലിപ്പ്, മേഘാ തോമസ്, ശ്രീജിത്ത്‌ രവി, സെന്തിൽ കൃഷ്ണ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്.

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ അഭിനേതാവായാണ് ഉല്ലാസ് സിനിമാ രംഗത്തെത്തുന്നത്. ഉല്ലാസ് ചെമ്പനും വികിൽ വേണുവും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in