ആക്ഷന്‍ ഹീറോസായി ചാക്കോച്ചനും ഫഹദും; അമല്‍ നീരദ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

ആക്ഷന്‍ ഹീറോസായി ചാക്കോച്ചനും ഫഹദും; അമല്‍ നീരദ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

തോക്കുമായി സ്‌റ്റൈലിഷ് ലുക്കില്‍ നില്‍ക്കുന്ന ചാക്കോച്ചന്റേയും ഫഹദിന്റേയും വ്യത്യസ്ത പോസ്റ്ററുകളാണ് പുറത്തുവന്നിരിക്കുന്നത്

കുഞ്ചാക്കോ ബോബനെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഗെറ്റപ്പാണ് റിലീസ് ചെയ്തത്. തോക്കുമായി സ്‌റ്റൈലിഷ് ലുക്കില്‍ നില്‍ക്കുന്ന ചാക്കോച്ചന്റേയും ഫഹദിന്റേയും വ്യത്യസ്ത പോസ്റ്ററുകളാണ് പുറത്തുവന്നിരിക്കുന്നത്.

മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ഭീഷ്മപര്‍വ്വത്തിന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ക്രൈം ത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധ നേടിയ ലാജോ ജോസിന്റെ പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നതെന്നാണ് സൂചന.

ആക്ഷന്‍ ഹീറോസായി ചാക്കോച്ചനും ഫഹദും; അമല്‍ നീരദ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്
'ഹിംസയെ ന്യായീകരിക്കുന്നില്ല, ജോലിനഷ്ടപ്പെട്ടാല്‍ കങ്കണയെ തല്ലിയ ഉദ്യോഗസ്ഥയെ സഹായിക്കും'; ഗായകൻ വിശാല്‍ ദദ്‌ലാനി

അമല്‍ നീരദും കുഞ്ചാക്കോ ബോബനും ആദ്യമായാണ് ഒരുമിക്കുന്നത്. ആക്ഷന്‍ ത്രില്ലറില്‍ ഫഹദ് ഫാസിലിനും സുപ്രധാന റോളാണ്. ജ്യോതിര്‍മയിയും ഷറഫുദീനുമാണ് മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുഷിന്‍ ശ്യാം സംഗീതം പകരുന്ന ചിത്രത്തിന്റെ ക്യാമറ ആനന്ദ് സി ചന്ദ്രനാണ് എന്നാണ് റിപ്പോര്‍ട്ട്.

logo
The Fourth
www.thefourthnews.in