വിന്റേജ് ലുക്കിൽ, മീശ നീട്ടിവളർത്തി സൂര്യ; കാർത്തിക് സുബ്ബരാജ് ചിത്രത്തിന്റെ ഷോട്ട്  പുറത്തുവിട്ടു

വിന്റേജ് ലുക്കിൽ, മീശ നീട്ടിവളർത്തി സൂര്യ; കാർത്തിക് സുബ്ബരാജ് ചിത്രത്തിന്റെ ഷോട്ട് പുറത്തുവിട്ടു

സൂര്യ ധരിച്ചിരിക്കുന്ന ഷർട്ടും പാന്റും ശ്രദ്ധിച്ചാൽ പഴയ കാലഘട്ടത്തിലാണ് കഥനടക്കുന്നതെന്ന് മനസിലാക്കാൻ സാധിക്കും

കാർത്തിക് സുബ്ബരാജും സൂര്യയും ഒന്നിക്കുന്ന ചിത്രത്തിന്റെ ആദ്യത്തെ ഷോട്ട് പുറത്തു വിട്ട് അണിയറ പ്രവർത്തകർ. സൂര്യയുടെ നാല്പത്തിനാലാമത്തെ സിനിമയ്ക്ക് താൽക്കാലികമായി ഇട്ടിരിക്കുന്ന പേര് സൂര്യ 44 എന്നാണ്. 'ജിഗർതണ്ട ഡബിൾ എക്‌സിനു' ശേഷം കാർത്തിക് സുബ്ബരാജ് ചെയ്യുന്ന സിനിമയാണിത്. സിനിമയുടെ ചിത്രീകരണത്തിനായി സൂര്യ ആൻഡമാനിലെ പോർട്ട് ബ്ലെയറിലെത്തിയത് കഴിഞ്ഞ ദിവസമായിരുന്നു. സിനിമ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രേക്ഷകർക്ക് കൗതുകമുണർത്താൻ സിനിമയിലെ ഒരു ഷോട്ട് പുറത്ത് വിട്ടിരിക്കുകയാണ് ഇപ്പോൾ.

വിന്റേജ് ലുക്കിൽ, മീശ നീട്ടിവളർത്തി സൂര്യ; കാർത്തിക് സുബ്ബരാജ് ചിത്രത്തിന്റെ ഷോട്ട്  പുറത്തുവിട്ടു
'റഫായ്ക്കുള്ള പിന്തുണയ്ക്ക് വരാൻ പോകുന്ന കമന്റാണത്'; 'സുഡാപി ഫ്രം ഇന്ത്യ' പോസ്റ്റിനെ കുറിച്ച് ഷെയ്ൻ നിഗം

കടലിന് അഭിമുഖമായി നിൽക്കുന്ന ഒരു കെട്ടിടത്തിന്റെ ബാൽക്കണി പോലെ തോന്നുന്ന ഭാഗത്തിരുന്ന് കടലിലേക്ക് നോക്കിയിരിക്കുന്ന സൂര്യയുടെ പുറകിലാണ് ഷോട്ടിൽ ക്യാമറയുള്ളത്. അത് സാവധാനം ചാലിച്ച് അടുത്തേക്കെത്തുമ്പോൾ സൂര്യ തിരിഞ്ഞു നോക്കുകയാണ്.

സൂര്യ ധരിച്ചിരിക്കുന്ന ഷർട്ടും പാന്റും ശ്രദ്ധിച്ചാൽ കുറച്ച് കൂടി മുമ്പത്തെ ഒരു കാലഘട്ടത്തിലാണ് കഥനടക്കുന്നതെന്ന് മനസിലാക്കാൻ സാധിക്കും. ഇന്ന് രാത്രി 8 മണിക്കാണ് പ്രേക്ഷകരെ ആവേശം കൊള്ളിച്ചുകൊണ്ട് ആദ്യ ഷോട്ട് പുറത്തു വിട്ടത്.

വിന്റേജ് ലുക്കിൽ, മീശ നീട്ടിവളർത്തി സൂര്യ; കാർത്തിക് സുബ്ബരാജ് ചിത്രത്തിന്റെ ഷോട്ട്  പുറത്തുവിട്ടു
'ദേവഭൂമിയിലെത്തിയ രജിനികാന്ത്ജിക്ക് സ്വാഗതവും ആദരവും'; ഹിമാലയത്തിൽ എത്തിയ രജിനിയെ ആദരിച്ച് ഉത്തരാഖണ്ഡ് പോലീസ്

ഷോട്ടിനെ കൂടുതൽ ആകര്‍ഷണീയമാക്കുന്നത് ബാക്ക്ഗ്രൗണ്ട് സ്കോർ ആണ്. താഴേക്കുനീട്ടി വളർത്തിയ മീശയും കയ്യിൽ തൂങ്ങിക്കിടക്കുന്ന ബ്രേസ്‌ലെറ്റും ആകെ ഒരു മാസ് അപ്പീൽ നൽകുന്നുണ്ട്.

മലയാള സിനിമയിൽ നിന്ന് ജയറാമും ജോജു ജോർജുമുൾപ്പെടെയുള്ള അഭിനേതാക്കൾ സിനിമയുടെ ഭാഗമാകുന്നുണ്ട്. പൂജ ഹെഗ്‌ഡെയാണ് നായിക. സൂര്യയുടെ നാൽപത്തിനാലാമത്തെ സിനിമ എന്ന നിലയിലും അതൊരു കാർത്തിക് സുബ്ബരാജ് ചിത്രമാണ് എന്നനിലയിലും ഏറെ പ്രാധാന്യമുള്ളതാണ് ഈ സിനിമ. 'ലവ്, ലഫ്റ്റർ, വാർ' എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈൻ.

logo
The Fourth
www.thefourthnews.in