തകർത്താടി ദുല്‍ഖര്‍ സല്‍മാന്‍; 'കലാപക്കാരാ'...കിങ് ഓഫ് കൊത്തയിലെ ആദ്യ ഗാനം പുറത്ത്

തകർത്താടി ദുല്‍ഖര്‍ സല്‍മാന്‍; 'കലാപക്കാരാ'...കിങ് ഓഫ് കൊത്തയിലെ ആദ്യ ഗാനം പുറത്ത്

ദുൽഖറിന്റെ ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും ഉയർന്ന ബജറ്റിൽ നിർമ്മിക്കുന്ന ചിത്രം കൂടിയാണ് കിംഗ് ഓഫ് കൊത്ത

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന പാന്‍ ഇന്ത്യന്‍ ചിത്രം കിംഗ് ഓഫ് കൊത്തയിലെ ആദ്യ ഗാനം പുറത്ത്. 'കലാപക്കാര' എന്ന് തുടങ്ങുന്ന ഐറ്റം ഗാനത്തില്‍ ദുല്‍ക്കറിനൊപ്പം ചുവട് വെക്കാന്‍ തമിഴ് സിനിമാ താരം റിതിക സിങ്ങുമുണ്ട്. ദുല്‍ഖര്‍ തന്നെയാണ് തന്റെ ജന്മദിനമായ ഇന്ന് ആരാധകര്‍ക്കായി ഗാനം ഫേസ്ബുക്കിലൂടെ പങ്ക് വച്ചത്.

മലയാള സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കിംഗ് ഓഫ് കൊത്ത. ദുല്‍ഖറിന്റെ കരിയറിലെ ഒരു നാഴികക്കല്ലായി കിംഗ് ഓഫ് കൊത്ത മാറും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. 'കലാപക്കാര' എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

തകർത്താടി ദുല്‍ഖര്‍ സല്‍മാന്‍; 'കലാപക്കാരാ'...കിങ് ഓഫ് കൊത്തയിലെ ആദ്യ ഗാനം പുറത്ത്
വീണ്ടും വിവാദം; കേംബ്രിഡ്ജ് സർവകലാശാലയിലെ അധ്യാപകനെ കൊല്ലാൻ ഓപ്പൺഹൈമർ ആ​ഗ്രഹിച്ചിരുന്നോ?

ജേക്ക്‌സ് ബിജോ ഒരുക്കിയ സംഗീതത്തില്‍ ഗാനം ആലപിച്ചിരിക്കുന്നത്‌ ശ്രേയ ഗോഷല്‍, ബെന്നി ദയാല്‍ എന്നിവര്‍ ചേര്‍ന്നാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ഗാനം പുറത്തിറങ്ങുന്നുണ്ട്. മലയാളത്തില്‍ 'കലാപക്കാരാ' എന്നാരാഭിക്കുന്ന ഗാനം ചിത്രത്തിന്റെ തെലുങ്ക് പതിപ്പില്‍ 'ഹല്ലാ മച്ചാരെ', തമിഴില്‍ 'കലാട്ടക്കാരന്‍', ഹിന്ദിയില്‍ 'ജല ജല ഹായ്' എന്നിങ്ങനെയാണ് ആരംഭിക്കുന്നത്.

സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് കിംഗ് ഓഫ് കൊത്ത ഒരുക്കുന്നത്. ദുൽഖറിന്റെ ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും ഉയർന്ന ബജറ്റിൽ നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. രണ്ടു കാലഘട്ടത്തിലെ കഥ പറയുന്ന ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മിയാണ് നായിക. ഗോകുൽ സുരേഷ് , നൈല ഉഷ, ചെമ്പൻ വിനോദ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.

logo
The Fourth
www.thefourthnews.in