വീണ്ടും പ്രാർത്ഥനാ ഇന്ദ്രജിത്ത്; 'ഒ ബേബി'യിലെ ആദ്യ ഗാനം

വീണ്ടും പ്രാർത്ഥനാ ഇന്ദ്രജിത്ത്; 'ഒ ബേബി'യിലെ ആദ്യ ഗാനം

ബി കെ ഹരിനാരായണന്റെ വരികൾക്ക് സംഗീതം പകർന്നത് വരുൺ കൃഷ്ണയും പ്രണവ് ദാസും ചേർന്നാണ്

രഞ്ജൻ പ്രമോദിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമായ 'ഒ ബേബി'യിലെ ആദ്യ ഗാനം പുറത്തിറങ്ങി. 'മുള്ളാണ് ഉള്ളിനുള്ളിൽ വിങ്ങുന്ന നോവാണ്' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ചലച്ചിത്ര താരങ്ങളായ ഇന്ദ്രജിത്ത്, പൂർണിമ എന്നിവരുടെ മകളായ പ്രാർത്ഥന ഇന്ദ്രജിത്താണ്. ബി കെ ഹരിനാരായണന്റെ വരികൾക്ക് സംഗീതം പകർന്നത് വരുൺ കൃഷ്ണയും പ്രണവ് ദാസും ചേർന്നാണ്.

രക്ഷാധികാരി ബൈജുവിന് ശേഷം രഞ്ജൻ പ്രമോദ് എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദിലീഷ് പോത്തനാണ് പ്രധാന വേഷത്തിൽ. ആദ്യമായി ദിലീഷ് പോത്തൻ നായക കഥാപാത്രമായി എത്തുന്നുവെന്ന പ്രത്യേകതയും 'ഒ ബേബി'ക്കുണ്ട്. ഇതോടൊപ്പം ചിത്രത്തിന്റെ നിർമാണത്തിലും ദിലീഷ് പോത്തൻ പങ്കാളിയാണ്. ത്രില്ലർ സ്വഭാവത്തിൽ ഉള്ള ചിത്രത്തിൽ രഘുനാഥ്‌ പലേരി, ഹാനിയ നസീഫ, സജി സോമൻ, ഷിനു ശ്യാമളൻ, അതുല്യ ഗോപാലകൃഷ്‍ണൻ, വിഷ്‍ണു അഗസ്ത്യ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ദിലീഷ് പോത്തൻ, അഭിഷേക് ശശിധരൻ, പ്രമോദ് തേർവാർപ്പള്ളി എന്നിവർ ചേർന്ന് ടർടിൽ വൈൻ പ്രൊഡക്ഷൻസ്, കളർ പെൻസിൽ ഫിലിംസ്, പകൽ ഫിലിംസ് എന്നീ ബാനറുകളിലാണ് നിർമാണം. അരുൺ ചാലിൽ ക്യാമറ നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ സംജിത്ത് മുഹമ്മദാണ്. മലയാളികൾ എക്കാലവും ഓർത്തിരിക്കുന്ന ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ രഞ്ജൻ പ്രമോദ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് ഒ ബേബി. ജൂൺ ഒൻപതിന് ചിത്രം തീയേറ്ററുകളിൽ എത്തും.

logo
The Fourth
www.thefourthnews.in