കൂടെ നിൻ കൂടെ … പ്രണയഗാനത്തിൽ ഭാവനയും ഷറഫുദ്ദീനും

കൂടെ നിൻ കൂടെ … പ്രണയഗാനത്തിൽ ഭാവനയും ഷറഫുദ്ദീനും

ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് ചിത്രത്തിലെ ആദ്യ വീഡിയോ ഗാനമെത്തി

കൂടെ നിൻ കൂടെ , കാലം എന്നെ ചേർക്കവേ …

പ്രണയാർദ്ദമായി പാടി ഭാവനയും ഷറഫുദ്ദീനും. ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് ചിത്രത്തിലെ ആദ്യ വീഡിയോ ഗാനമെത്തി . സിതാര കൃഷ്ണകുമാറും കെ എസ് ഹരിശങ്കറും ചേർന്നാണ് പാടിയിരിക്കുന്നത്. വിനായക് ശശികുമാറിന്റേതാണ് വരികൾ. മറാത്തി സംഗീത സംവിധായകനായ നിഷാന്ത് രാംടെകെയാണ് സംഗീതം.

അഞ്ചുവർഷത്തെ ഇടവേളയ്ക്ക് ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. നവാഗതനായ ആദിൽ മൈമുനത്ത് സംവിധാനം ചെയ്യുന്ന ചിത്രം പേര് സൂചിപ്പിക്കുന്ന പോലെ തന്നെ പ്രണയ കഥയാണ് . അനാർക്കലി , അശോകൻ , തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ . സരിഗമ മ്യൂസിക്കാണ് പാട്ട് പുറത്തിറക്കിയത്. ചിത്രം ഉടൻ തീയേറ്ററുകളിലെത്തും

logo
The Fourth
www.thefourthnews.in