റിലീസിന് മുന്‍പുള്ള തള്ളല്ല ഈ പ്രസ്മീറ്റ്; 'ഗഗനചാരി'യെക്കുറിച്ച് ഗണേഷ് കുമാര്‍

റിലീസിന് മുന്‍പുള്ള തള്ളല്ല ഈ പ്രസ്മീറ്റ്; 'ഗഗനചാരി'യെക്കുറിച്ച് ഗണേഷ് കുമാര്‍

ഒരു സിനിമ ഇറങ്ങി പ്രേക്ഷകര്‍ ഏറ്റെടുക്കുകയും നല്ല റിവ്യൂകള്‍ പുറത്തുവരികയും ചെയ്തതിനു ശേഷമാണ് ഗഗനചാരിയുടെ പ്രസ് മീറ്റ് നടന്നതെന്നും ഗണേഷ് കുമാർ

സിനിമയ്ക്ക് മുന്‍പുള്ള പ്രസ് മീറ്റ് തള്ളുകളില്‍ പല തവണ വീണിട്ടുണ്ടെന്നും അത്തരം സിനിമകള്‍ കണ്ട് നിരാശപ്പെടേണ്ടി വന്നിട്ടുണ്ടെന്നും ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാര്‍. ഗഗനചാരി എന്ന ചിത്രത്തിന്റെ റിലീസിനു ശേഷം നടന്ന പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു സിനിമ ഇറങ്ങി പ്രേക്ഷകര്‍ ഏറ്റെടുക്കുകയും നല്ല റിവ്യൂകള്‍ പുറത്തുവരികയും ചെയ്തതിനു ശേഷമാണ് ഗഗനചാരിയുടെ പ്രസ് മീറ്റ് നടന്നത്. അത്തരത്തിലൊന്ന് ആദ്യമായായിരിക്കും എന്നും പണ്ട് പല സിനിമകളുടെയും പ്രസ് മീറ്റിലെ തള്ളുകള്‍ കണ്ട് ഈ സിനിമയിലേക്ക് എന്നെ വിളിച്ചില്ലല്ലോ എന്ന് നടനെന്ന നിലയില്‍ വിഷമം തോന്നുകയും പിന്നീട് സിനിമ ഇറങ്ങി കഴിയുമ്പോള്‍ വിളിക്കാത്തത് നന്നായെന്ന് ആശ്വസിക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അരുണ്‍ ചന്തു സംവിധാനം ചെയ്ത 'ഗഗനചാരി' ഈ മാസം 21നാണ് തീയേറ്ററുകളില്‍ എത്തിയത്. ഒരു ഡിസ്‌ടോപ്പിയന്‍ എലിയന്‍ ചിത്രമായ 'ഗഗനചാരി'ക്ക് തിയേറ്ററുകളില്‍ നിന്നു നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ഗഗനചാരി ആഗോള തലത്തില്‍ വിവിധ ഫെസ്റ്റുകളില്‍ അംഗീകാരങ്ങള്‍ സ്വന്തമാക്കിയ ശേഷം കേരളത്തില്‍ നടന്ന കേരള പോപ്കോണിന്റെ ഭാഗമായും പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു. കൂടാതെ മികച്ച ചിത്രം, മികച്ച വിഷ്വല്‍ എഫക്ട്സ് എന്ന വിഭാഗങ്ങളില്‍ ന്യൂയോര്‍ക്ക് ഫിലിം അവാര്‍ഡ്‌സ്, ലോസ് ആഞ്ചലസ് ഫിലിം അവാര്‍ഡ്‌സ്, തെക്കന്‍ ഇറ്റലിയില്‍ വെച്ച് നടന്ന പ്രമാണ ഏഷ്യന്‍ ഫിലിം ഫെസ്റ്റിവല്‍ എന്നിവിടങ്ങളിലും അമേരിക്ക, യൂറോപ്പ്, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ ഫെസ്റ്റുകളിലും 'ഗഗനചാരി' പ്രദര്‍ശിപ്പിച്ചിരുന്നു.

റിലീസിന് മുന്‍പുള്ള തള്ളല്ല ഈ പ്രസ്മീറ്റ്; 'ഗഗനചാരി'യെക്കുറിച്ച് ഗണേഷ് കുമാര്‍
റൊമാൻ്റിക് ഹീറോ, ആക്ഷന്‍ ഹീറോ, പൊളിറ്റിക്കല്‍ ഹീറോ: One And Only വിജയ്

'സായാഹ്നവാര്‍ത്തകള്‍', 'സാജന്‍ ബേക്കറി' എന്നീ ചിത്രങ്ങള്‍ക്കുശേഷം അരുണ്‍ ചന്തു സംവിധാനം ചെയ്യുന്ന 'ഗഗനചാരി' നിര്‍മ്മിച്ചിരിക്കുന്നത് അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ അജിത് വിനായകയാണ്. 'ആവാസവ്യൂഹം', 'പുരുഷപ്രേതം' തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ കൃഷാന്ദ് ആണ് ഗഗനചാരിയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ശിവ സായിയും അരുണ്‍ ചന്തുവും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംവിധായകന്‍ പ്രിയദര്‍ശന്റെ അസിസ്റ്റന്റ് ആയിരുന്നു ശിവ സായി.

ഗോകുല്‍ സുരേഷ്, അജു വര്‍ഗീസ്, കെ ബി ഗണേഷ് കുമാര്‍, അനാര്‍ക്കലി മരിക്കാര്‍, ജോണ്‍ കൈപ്പള്ളില്‍ തുടങ്ങിയവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന 'ഗഗനചാരി'യുടെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് സുര്‍ജിത്ത് എസ് പൈ ആണ്. 'സണ്ണി' '4 ഇയേഴ്‌സ്', 'ജയ് ഗണേഷ്' തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ശങ്കര്‍ ശര്‍മ സംഗീതം പകരുന്ന ചിത്രമാണ് 'ഗഗനചാരി'.

റിലീസിന് മുന്‍പുള്ള തള്ളല്ല ഈ പ്രസ്മീറ്റ്; 'ഗഗനചാരി'യെക്കുറിച്ച് ഗണേഷ് കുമാര്‍
പരാജയങ്ങളിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്, വിജയ് ദളപതിയായത് എങ്ങനെ?

ഫിനിക്‌സ് പ്രഭുവാണ് ആക്ഷന്‍ ഡയറക്ടര്‍. വിഎഫ്എക്‌സിന് പ്രാധാന്യമുള്ള ഈ ചിത്രത്തിന്റെ ഗ്രാഫിക്‌സ് മെറാക്കി സ്റ്റുഡിയോസാണ് ഒരുക്കിയത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സജീവ് ചന്തിരൂര്‍, ഗാനരചന- മനു മന്‍ജിത്, കോസ്റ്റ്യൂം ഡിസൈനര്‍- ബുസി ബേബി ജോണ്‍, കലാസംവിധാനം- എം ബാവ, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- വിഷ്ണു അരവിന്ദ്, അസോസിയേറ്റ് ഡയറക്ടര്‍- അഖില്‍ സി തിലകന്‍, അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍- അജിത് സച്ചു, കിരണ്‍ ഉമ്മന്‍ രാജ്, ലിതിന്‍ കെ ടി, അരുണ്‍ ലാല്‍, സുജയ് സുദര്‍ശന്‍, സ്റ്റില്‍സ്- രാഹുല്‍ ബാലു വര്‍ഗീസ്, പ്രവീണ്‍ രാജ്, പോസ്റ്റ് പ്രൊഡക്ഷന്‍: നൈറ്റ് വിഷന്‍ പിക്ചേഴ്സ്, ക്രിയേറ്റീവ്‌സ്- അരുണ്‍ ചന്തു, മ്യൂറല്‍ ആര്‍ട്ട്- ആത്മ, വിതരണം-അജിത് വിനായക റിലീസ്, പിആര്‍ഒ- ആതിര ദില്‍ജിത്ത്.

logo
The Fourth
www.thefourthnews.in