സുകുമാരക്കുറുപ്പ് വീണ്ടുമെത്തുന്നു; ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സുകുമാരക്കുറുപ്പ് വീണ്ടുമെത്തുന്നു; ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ചിത്രത്തിൻ്റെ കഥയിൽ ശ്രീനാഥ് രാജേന്ദ്രൻ ചിത്രം കുറുപ്പിലെ ചിലഭാഗങ്ങളുമായി ഏറെ ബന്ധമുണ്ട്. ഏറെ കൗതുകമുണർത്തുന്ന ചിത്രത്തിന്റെ പോസ്റ്ററിൽ കുറുപ്പിലെ ദുൽഖർ സൽമാന്റെ മുഖമാണുള്ളത്

ഷെബി ചൗഘട്ട് കഥയെഴുതി സംവിധാനം ചെയ്യുന്ന ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഏറെ കൗതുകമുണർത്തുന്ന ചിത്രത്തിന്റെ പോസ്റ്ററിൽ കുറുപ്പിലെ ദുൽഖർ സൽമാന്റെ മുഖമാണ് കാണാൻ സാധിക്കുക. സാധാരണ അതാതു ചിത്രങ്ങളിലെ അഭിനേതാക്കളെയാണ് പോസ്റ്ററുകളില്‍ ഉള്‍പ്പെടുത്തുക.

'കുറുപ്പ്' എന്ന ചിത്രത്തില്‍ സുകുമാരക്കുറുപ്പ് എന്ന കഥാപാത്രത്തെ ദുല്‍ഖര്‍ അവതരിപ്പിച്ച് പ്രശംസ നേടിയിരുന്നതിനാലാണ് പോസ്റ്ററിൽ ദുല്‍ഖര്‍ സല്‍മാനെ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് എന്നാണ് അണിയറപ്രവർത്തകരുടെ വിശദീകരണം.

'കുറുപ്പി'ന്റെ പോസ്റ്റര്‍ ഭിത്തിയില്‍ ഒട്ടിച്ചിരിക്കുന്ന രീതിയിലാണ് 'ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്' ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ. കുറുപ്പ് പോസ്റ്ററിന്റെ മുകളിലായി മറ്റൊരു ചിത്രമായ അജഗജാന്തരത്തിൻ്റെ പോസ്റ്ററും കാണാം.

സുകുമാരക്കുറുപ്പ് വീണ്ടുമെത്തുന്നു; ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
നിമിഷയ്ക്കും റോഷനും കൈകൊടുത്ത് ആലിയ ഭട്ട്; പോച്ചറിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി താരം

ഈ ചിത്രത്തിൻ്റെ കഥയിൽ ശ്രീനാഥ് രാജേന്ദ്രന്റെ കുറുപ്പിലെ ചിലഭാഗങ്ങളുമായി ഏറെ ബന്ധമുണ്ട്. അതു തന്നെയാണ് ഇത്തരത്തിലുള്ള ഒരു പോസ്റ്റർ പുറത്തുവിടാൻ അണിയറ പ്രവർത്തകരെ പ്രേരിപ്പിക്കാനുള്ള കാരണം. സുകുമാരകുറുപ്പിന്റേതുപോലെയുള്ള ചില പ്രശ്നങ്ങളും അതിന്റെ ഭാഗമായുള്ള സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

ഷാജികൈലാസ് – ആനി ദമ്പതികളുടെ ഇളയ മകൻ റുഷിൻ ഷാജികൈലാസ് ആദ്യമായി നായക വേഷം ചെയ്യുന്ന ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പിൽ ടൈറ്റിൽ കഥാപാത്രമായ സുകുമാരക്കുറുപ്പിനെ അവതരിപ്പിക്കുന്നത് അബുസലിമാണ്. സൂര്യ ക്രിഷ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

സുകുമാരക്കുറുപ്പ് വീണ്ടുമെത്തുന്നു; ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
ജോക്കറല്ല, കബീർ സിങാണ് അക്രമത്തെ മഹത്വവത്കരിക്കുന്നതെന്ന പാർവതിയുടെ പരാമർശത്തിനെതിരെ വിമർശനവുമായി സന്ദീപ് റെഡ്ഢി വാങ്ക

സിനോജ് വർഗീസ്, വൈഷ്ണവ്, സോണിയ മൽഹാർ, ജോണി ആൻ്റണി, ടിനി ടോം, ശ്രീജിത്ത് രവി, സുജിത് ശങ്കർ, ഇനിയ, ദിനേശ് പണിക്കർ, സാബു ഗുണ്ടുകാട്, സുന്ദർ എന്നിവവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

വി ആർ ബാലഗോപാലിന്റേതാണ് തിരക്കഥ. ഛായാഗ്രഹണം രജീഷ് രാമൻ. അഭിലാഷ് റാമചന്ദ്രനാണ് എഡിറ്റിങ്. ബി കെ ഹരിനാരായണന്റെ ഗാനങ്ങൾക്ക് സംഗീതം ഒരുക്കുന്നത് മെജോ ജോസഫ്.

പ്രജീവം മൂവീസിൻ്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമിക്കുന്ന ചിത്രത്തിൻ്റെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുന്നു.

logo
The Fourth
www.thefourthnews.in