'ഓരോ മുറിവിനുമുണ്ട് ഒരു കഥ ; 
സൂര്യയ്ക്ക് ജന്മദിന സമ്മാനം നൽകാൻ ടീം കങ്കുവ

'ഓരോ മുറിവിനുമുണ്ട് ഒരു കഥ ; സൂര്യയ്ക്ക് ജന്മദിന സമ്മാനം നൽകാൻ ടീം കങ്കുവ

ബിഗ് ബഡ്ജറ്റിൽ ഒരുക്കുന്ന ത്രീഡി സിനിമ പത്ത് ഭാഷകളിലായാണ് റിലീസ് ചെയ്യുക

ആരാധകരെ ആവേശം കൊള്ളിക്കാന്‍ സൂര്യയുടെ ബിഗ് ബഡ്ജറ്റ് ചിത്രം 'കങ്കുവ'യുടെ ഗ്ലിംസ് വീഡിയോ എത്തുന്നു. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവച്ച് കൊണ്ട് നിര്‍മ്മാതാക്കളായ യുവി ക്രിയേഷന്‍സാണ് ഇക്കാര്യം ട്വീറ്ററിലൂടെ അറിയിച്ചത്. സൂര്യയുടെ ജന്മദിനമായ ജൂലൈ 23നാണ് ഗ്ലിംസ് വീഡിയോ റിലീസ്

കയ്യില്‍ വാളേന്തിയ നില്‍ക്കുന്ന ഒരാളുടെ ചിത്രമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ഉള്ളത്. മനുഷ്യനും കാടും കഥയും എന്ന് അര്‍ഥം വരുന്ന 'ദ മാന്‍, ദ വൈല്‍ഡ്, ദ സ്റ്റോറി' എന്നതാണ് ചിത്രത്തിന്റെ ക്യാപ്ഷന്‍. കൂടാതെ, ഓരോ മുറിവിനുമുണ്ട് ഒരു കഥ പറയുന്നു എന്ന അടിക്കുറിപ്പും പോസ്റ്ററിനോടൊപ്പം പങ്ക് വച്ചിട്ടുണ്ട്.

ത്രീഡിയില്‍ ഒരുങ്ങുന്ന സിനിമയുടെ ടീസറോ ട്രെയ്‌ലറോ അല്ല, മറിച്ച് ചിത്രത്തിലെയോ അല്ലെങ്കില്‍ സിനിമയുടെ പിന്നണിയിലെയോ ദൃശ്യങ്ങളായിരിക്കും പുറത്ത് വരിക എന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാളം ഉള്‍പ്പെടെ പത്ത് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക. സിരുത്തൈ ശിവ ആദ്യമായി സൂര്യയെ നായകനാക്കി ഒരുക്കുന്ന ചിത്രമാണിത്. ദിഷാ പഠാണിയാണ് ചിത്രത്തിലെ നായിക. വെട്രി പളനിസാമിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. യു.വി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ. ഇ. ജ്ഞാനവേല്‍രാജും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

logo
The Fourth
www.thefourthnews.in