ചന്ദ്രമുഖി 2 തീയേറ്ററുകളിലേക്ക്; കേരളത്തിൽ വിതരണാവകാശം സ്വന്തമാക്കി ഗോകുലം മൂവീസ്

ചന്ദ്രമുഖി 2 തീയേറ്ററുകളിലേക്ക്; കേരളത്തിൽ വിതരണാവകാശം സ്വന്തമാക്കി ഗോകുലം മൂവീസ്

സെപ്തംബർ 28 ന് ചിത്രം തീയേറ്ററുകളിലെത്തും

ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ രാഘവ ലോറൻസ് പ്രധാന വേഷത്തിലെത്തുന്ന 'ചന്ദ്രമുഖി 2'ന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കി ഗോകുലം മൂവീസ് . പൊന്നിയിൻ സെൽവന് ശേഷം ഗോകുലം മൂവിസ് ലൈക്ക പ്രൊഡക്ഷൻസുമായി ചേർന്ന് വിതരണത്തിനെത്തിക്കുന്ന ചിത്രം കൂടിയാണ് ചന്ദ്രമുഖി 2

ലൈക്ക പ്രൊഡക്ഷൻസുമായി ഗോകുലം മൂവിസ് സഹകരിക്കുന്ന ആറാമത്തെ ചിത്രമാണ് ചന്ദ്രമുഖി 2. ലൈക്ക പ്രൊഡക്ഷൻസുമായി സഹകരിക്കുന്നതിൽ ഞങ്ങൾ അങ്ങേയറ്റം അഭിമാനിക്കുന്നു. തമിഴ്‌നാട്ടിലും കേരളത്തിലും ശ്രീ ഗോകുലം മൂവീസ് ഡിസ്ട്രിബ്യുഷൻ വ്യാപിപ്പിക്കുകയും കൂടി ചെയ്തതോടെ ലൈക്ക പ്രൊഡക്ഷൻസുമായി തുടർന്നും ചിത്രങ്ങൾ പ്രതീക്ഷിക്കാം. " ശ്രീ ഗോകുലം മൂവീസിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യുസർ കൃഷ്ണമൂർത്തി പ്രതികരിച്ചു

സെപ്റ്റംബർ 28നാണ് ചിത്രം തീയേറ്ററിലെത്തുക . ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബ്യുഷൻ പാർട്ണർ. ബോളിവുഡ് താരം കങ്കണ റണാവത്ത് നായികയാകുന്ന ചിത്രം പി വാസുവാണ് സംവിധാനം ചെയ്യുന്നത്. 'ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുഭാസ്‌കരനാണ് ചിത്രം നിർമ്മിക്കുന്നത്. വേട്ടയിൻ രാജ ആയിട്ടാണ് രാഘവ ലോറൻസ് എത്തുന്നത്.' ഹൊററിനൊപ്പം നർമ്മത്തിന് കൂടി പ്രാധാന്യം നൽകിയാണ് ചന്ദ്രമുഖി 2 എത്തുന്നതെന്നാണ് സൂചന

18 വർഷം മുമ്പ് ബോക്സോഫീസിൽ ചരിത്രം സൃഷ്ടിച്ച 'ചന്ദ്രമുഖി'യുടെ രണ്ടാംഭാഗമാണ് 'ചന്ദ്രമുഖി 2'. രജനീകാന്ത്, ജ്യോതിക, പ്രഭു, നയൻതാര എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച 'ചന്ദ്രമുഖി' 2005 ഏപ്രിൽ 14 നാണ് റിലീസ് ചെയ്തത്.

logo
The Fourth
www.thefourthnews.in