'ആ മനുഷ്യൻ എന്നോടെന്നല്ല , ആരോടും അങ്ങനെ പറയില്ല'; മോഹൻലാലിനെ കുറിച്ച് ഹരീഷ് പേരടി

'ആ മനുഷ്യൻ എന്നോടെന്നല്ല , ആരോടും അങ്ങനെ പറയില്ല'; മോഹൻലാലിനെ കുറിച്ച് ഹരീഷ് പേരടി

മലൈക്കോട്ടെ വാലിബന്റെ സെറ്റിൽ ജന്മദിനാഘോഷം

ലിജോ ജോസ് പെല്ലിശേരിയുടെ മോഹൻലാൽ ചിത്രം മലൈക്കോട്ടെ വാലിബൻ, പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. അതുകൊണ്ട് തന്നെ ചിത്രത്തെ കുറിച്ചുള്ള വാർത്തകളും ആരാധകർ ഏറ്റെടുക്കാറുണ്ട്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ സെറ്റിൽ നടന്ന ജന്മദിനാഘോഷവും അതിനെ തുടർന്ന് മോഹൻലാലിനെ കുറിച്ച് ഹരീഷ് പേരടി പറഞ്ഞ വാക്കുകളുമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

'ആ മനുഷ്യൻ എന്നോടെന്നല്ല , ആരോടും അങ്ങനെ പറയില്ല'; മോഹൻലാലിനെ കുറിച്ച് ഹരീഷ് പേരടി
ആരാധകരെ ശാന്തരാകുവിൻ ; അത് ഗ്രേറ്റ് ഗാമയുടെ കഥയല്ല , അഭ്യൂഹം തള്ളി ഷിബു ബേബി ജോൺ

പുതുമുഖതാരം മനോജ് മോസസിന്റെ ജന്മദിനമാണ് മലൈക്കോട്ടെ വാലിബന്റെ സെറ്റിൽ ആഘോഷിച്ചത്. ഹരീഷ് പേരടി പങ്കുവച്ച ചിത്രത്തിൽ മോഹൻലാൽ പിന്നിൽ നിൽക്കുന്നതും കാണാം. എന്നാൽ മോഹൻലാൽ തന്നെയാണ് ഇവിടെ താരമെന്ന് പറയുകയാണ് ഹരീഷ് പേരടി. അദ്ദേഹം മഹാ നടനായതുകൊണ്ട് മാത്രമല്ല , മഹത് വ്യക്തിത്വം കൊണ്ട് കൂടിയാണ് അങ്ങനെ പറയുന്നത്. മോഹൻലാൽ ഒരു നോ പറഞ്ഞാൽ ഞാൻ ഈ ചിത്രത്തിലുണ്ടാകുമായിരുന്നില്ല . പക്ഷെ ആ മനുഷ്യൻ എന്നോടെന്നല്ല ആരോടും അങ്ങിനെ പറയില്ല എന്നാണ് ഹരീഷിന്റെ വാക്കുകൾ

'ആ മനുഷ്യൻ എന്നോടെന്നല്ല , ആരോടും അങ്ങനെ പറയില്ല'; മോഹൻലാലിനെ കുറിച്ച് ഹരീഷ് പേരടി
വീഴ്ച സമ്മതിച്ച് മമ്മൂട്ടി കമ്പനി; ലോഗോ പിൻവലിച്ചു

ഹരീഷ് പേരടിയുടെ പോസ്റ്റിന്റെ പൂർണരൂപം

ലിജോ അവതരിപ്പിക്കുന്ന പുതുമുഖ നടൻ മനോജിന്റെ പിറന്നാളാണ് ...മുന്നിൽ നിൽക്കുന്ന ഞങ്ങളല്ല താരങ്ങൾ...വലിപ്പ ചെറുപ്പുമില്ലാതെ പകയും വിദ്വേഷവുമില്ലാതെ എല്ലാവരെയും കൂടെ നിർത്തുന്ന..എല്ലാവരെയും മുന്നിലേക്ക് തള്ളി നിർത്തുന്ന..ആ പിന്നിൽ നിൽക്കുന്ന ആ മഞ്ഞ കുപ്പായക്കാരനാണ് യഥാർത്ഥ താരം..നമ്മുടെ ലാലേട്ടൻ..അയാൾക്ക് പകരം മറ്റൊരാൾ ആയിരുന്നെങ്കിൽ ഒരു നോ മതി...ഞാനൊന്നും ഈ സിനിമയിലെ ഉണ്ടാകില്ല..പക്ഷെ ആ മനുഷ്യൻ എന്നോടെന്നല്ല ആരോടും അങ്ങിനെ പറയില്ല...അഭിമാനത്തോടെ ഞാൻ പറയും..ഇത് മഹാനടൻ മാത്രമല്ല...മഹാ മനുഷ്യത്വവുമാണ്..ഒരെയൊരു മോഹൻലാൽ

രാജസ്ഥാനിലെ ജയ്സാൽമീറിൽ മലൈക്കോട്ടെ വാലിബന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഷിബു ബേബി ജോണിന്‍റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ്, മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി  ഫിലിംസ് എന്നിവർ ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം

logo
The Fourth
www.thefourthnews.in