നസീറുദ്ദീൻ ഷാ
നസീറുദ്ദീൻ ഷാ

ഇസ്ലാമോഫോബിയ ഫാഷനായെന്ന് നസീറുദ്ദീൻ ഷാ; കലയിൽ പ്രൊപ്പഗാണ്ട കലർത്തുന്നത് ആശങ്കാജനകം

മതേതരമായ ജനാധിപത്യ രാജ്യത്തിൽ എന്തിനാണ് എല്ലാത്തിലും മതം കൊണ്ടുവരുന്നതെന്ന് നസീറുദ്ദീൻ ഷാ

മുസ്ലീങ്ങൾക്കെതിരായ വിദ്വേഷം പുതിയ കാലത്ത് ഫാഷൻ ആയി മാറിയെന്ന് നടൻ നസീറുദ്ദീൻ ഷാ. ഇസ്ലാമോഫോബിക് കാലഘട്ടത്തിന്റെ ഭയാനകമായ പ്രതിഫലനമാണിതെന്നും നസീറുദ്ദീൻ ഷാ പറഞ്ഞു. കലയിൽ പ്രൊപ്പഗാണ്ട കലർത്തുന്നത് ആശങ്കാജനകമെന്നും ബിജെപി സർക്കാരിന്റെ കടുത്ത വിമർശകൻ കൂടിയായ നസീറുദ്ദീൻ ഷാ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചു

സിനിമകളിലൂടേയും ചില പരിപാടികളിലൂടേയും തെറ്റായ വിവരങ്ങളും പ്രോപ്പഗാണ്ടകളും ജനങ്ങളിലേക്ക് എത്തിക്കുന്നു. തിരഞ്ഞെടുപ്പിൽ വോട്ട് പിടിക്കാൻ അവർ ഇസ്ലാമോഫോബിയ ഉപയോഗിക്കുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ഒളിയും മറയുമില്ലാതെ പ്രൊപ്പഗാണ്ട ഉപയോഗിക്കുന്ന ആശങ്കാജനകമായ സാഹചര്യമാണ് നിലവിലുള്ളത്

വിദ്യാഭ്യാസമുള്ളവർക്കിടയിൽ പോലും മുസ്ലീം വിദ്വേഷം ഇന്നത്തെ കാലത്ത് ഒരു ഫാഷനാണ്. കേന്ദ്രസർക്കാർ വളരെ സമർത്ഥമായി മുസ്ലീം വിദ്വേഷം ഉണ്ടാക്കിയെടുക്കുന്നതാണെന്നും നസീറുദ്ദീൻ ഷാ പറയുന്നു . മതേതരമായ ജനാധിപത്യ രാജ്യത്തിൽ എന്തിനാണ് എല്ലാത്തിലും മതം കൊണ്ടുവരുന്നതെന്നും നസീറുദ്ദീൻ ഷാ ചോദിച്ചു.

നസീറുദ്ദീൻ ഷാ
കീരവാണി വീണ്ടും മലയാളത്തിലേക്ക്; മടങ്ങി വരവ് 27 വർഷത്തിന് ശേഷം

മതം ഉപയോഗിച്ച് വോട്ട് നേടുന്ന രാഷ്ട്രീയക്കാർക്ക് മുൻപിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നിശബ്ദ കാഴ്ച്ചക്കാരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ ഒരു മുസ്ലീം നേതാവ് 'അല്ലാഹു അക്ബർ' ഉപയോഗിച്ച് വോട്ട് ചോദിച്ചിരുന്നെങ്കിൽ എന്തു സംഭവിക്കുമെന്നും ഷാ ചോദിക്കുന്നു. എന്നാൽ പ്രതീക്ഷയുടെ കിരണങ്ങൾ ഇപ്പോഴും ഉണ്ടെന്നും നസീറുദ്ദീൻ ഷാ പറയുന്നു

നസീറുദ്ദീൻ ഷാ
സവർക്കറുടെ ജന്മദിനത്തിൽ പുതിയ ചിത്രം പ്രഖ്യാപിച്ച് രാംചരൺ
logo
The Fourth
www.thefourthnews.in