മുംബൈയില്‍ 70 കോടിയുടെ വസതി വാങ്ങി സൂര്യയും ജ്യോതികയും; കുട്ടികളുടെ വിദ്യാഭ്യാസത്തിനെന്ന് റിപ്പോർട്ട്

മുംബൈയില്‍ 70 കോടിയുടെ വസതി വാങ്ങി സൂര്യയും ജ്യോതികയും; കുട്ടികളുടെ വിദ്യാഭ്യാസത്തിനെന്ന് റിപ്പോർട്ട്

ഹിന്ദി വെബ് സീരിസില്‍ അഭിനയിക്കുന്ന ജ്യോതികയുടെ സൗകര്യം പരിഗണിച്ചെന്നും സൂചന

താര ജോഡികളായ സൂര്യയും ജ്യോതികയും മുംബൈയിലേക്ക് താമസം മാറ്റി. 70 കോടി രൂപയുടെ വസതിയാണ് മുംബൈയില്‍ സ്വന്തമാക്കിയിരിക്കുന്നത്. മക്കളുടെ വിദ്യാഭ്യാസവും ഹിന്ദി വെബ് സീരിസില്‍ അഭിനയിക്കുന്ന ജ്യോതികയുടെ സൗകര്യവും പരിഗണിച്ചാണ് മാറ്റമെന്നാണ് റിപ്പോർട്ടുകൾ

ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം 9,000 ചതുരശ്ര അടി ബംഗ്ലാവാണ് ഇരുവരും വാങ്ങിയിരിക്കുന്നത്. സൂര്യയും ജ്യോതികയും സ്ഥിരമായി മുംബൈയിലേക്ക് മാറിയോ അതോ നടിയുടെ ഹിന്ദി വെബ് സീരീസ് അരങ്ങേറ്റത്തെ പിന്തുണയ്ക്കുന്നതിനായി എടുത്ത താല്‍ക്കാലിക തീരുമാനമാണോ എന്നതിൽ വ്യക്തതയില്ല. കുറച്ച് വര്‍ഷങ്ങളായി സൂര്യ മാതാപിതാക്കളായ ശിവകുമാറിനും ലക്ഷ്മിക്കും സഹോദരന്‍ കാര്‍ത്തിക്കും കുടുംബത്തിനുമൊപ്പം ചെന്നൈയിലാണ് താമസിക്കുന്നത്. സൂര്യ ആദ്യമായാണ് മാതാപിതാക്കളുടെ അടുത്തുനിന്നു മാറി നില്‍ക്കുന്നത്.

വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന വാടിവാസല്‍, സൂര്യ 42 എന്നീ ചിത്രങ്ങളാണ് സൂര്യയുടെ വരാനിരിക്കുന്ന സിനിമകള്‍. മമ്മൂട്ടിക്കൊപ്പം അഭിനയിച്ച ജിയോ ബേബി ചിത്രം കാതല്‍, ബോളിവുഡ് നടന്‍ രാജ്കുമാര്‍ റാവുവിനൊപ്പമുള്ള ശ്രീ എന്നിവയാണ് ജ്യോതികയുടെ വരാനിരിക്കുന്ന സിനിമകള്‍.

logo
The Fourth
www.thefourthnews.in