അഞ്ച് നായികമാര്‍; 'Her' ഫസ്റ്റ്ലുക്ക് പോസ്റ്റര്‍

അഞ്ച് നായികമാര്‍; 'Her' ഫസ്റ്റ്ലുക്ക് പോസ്റ്റര്‍

ലിജിന്‍ ജോസാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്

ഉര്‍വ്വശി, പാര്‍വതി തിരുവോത്ത്, ഐശ്വര്യ ലക്ഷമി, രമ്യ നമ്പീശന്‍, ലിജോമോള്‍ ജോസ് മലയാള സിനിമയിലെ പ്രമുഖ നായികമാര്‍ ഒന്നിക്കുന്നു. ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന 'ഹേര്‍' എന്ന ചിത്രത്തിലൂടെയാണ് അഞ്ച് പ്രമുഖ നടിമാര്‍ ആദ്യമായി ഒന്നിക്കുന്നത്. ഫ്രൈഡേ, ലോ പോയിന്റ് എന്നീ സിനിമകള്‍ക്ക് ശേഷമാണ് ലിജിന്‍ ജോസ് ഹേര്‍ ഒരുക്കുന്നത്. അര്‍ച്ചന വാസുദേവനാണ് തിരക്കഥ.

എടി സ്റ്റുഡിയോയുടെ ബാനറില്‍ അനീഷ് തോമസാണ് ചിത്രത്തിന്റെ നിര്‍മാതാവ്. പ്രതാപ് പോത്തന്‍, ഗുരി സോമസുന്ദരം, രാജേഷ് മാധവന്‍ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്.

ഉര്‍വ്വശി തിയറ്റേഴ്‌സിന്റെ ബാനറില്‍ സഹനിര്‍മ്മാതാവായി, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, നീകോ ഞാചാ, സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകളുടെ ഭാഗമായ ശേഷം അനീഷ് എം തോമസിന്റെ ആദ്യത്തെ സിനിമയാണ് ഹേര്‍. ഇദ്ദേഹത്തിന്റെ പുതിയ സിനിമ ചേരയുടെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ചന്ദ്രു സെല്‍വരാജ് ഛായഗ്രഹണവും, കിരണ്‍ ദാസ് എഡിറ്റിങും നിര്‍വഹിക്കും.

logo
The Fourth
www.thefourthnews.in