ഹണി റോസിന്റെ 'റേച്ചൽ'; ചിത്രീകരണം ആരംഭിച്ചു

ഹണി റോസിന്റെ 'റേച്ചൽ'; ചിത്രീകരണം ആരംഭിച്ചു

ത്രില്ലർ ചിത്രമായിരിക്കുമെന്ന് സൂചന

ഹണിറോസ് ഇറച്ചിവെട്ടുകാരിയുടെ വേഷത്തിൽ എത്തുന്ന ചിത്രം റേച്ചലിന്റെ ചിത്രീകരണം ആരംഭിച്ചു. പാലക്കാട് പല്ലാവൂരിലാണ് ചിത്രീകരണം. ഇറച്ചിവെട്ടിക്കൊണ്ടിരിക്കുന്ന ഹണി റോസിന്റെ ചിത്രം ഫസ്റ്റ് ലുക്ക് പോസ്റ്ററായി പുറത്തുവിട്ടിരുന്നു. വലിയ സ്വീകാര്യതയാണ് പോസ്റ്ററിന് ലഭിച്ചത്.

ഹണി റോസിന്റെ 'റേച്ചൽ'; ചിത്രീകരണം ആരംഭിച്ചു
'ആഭാസ'ത്തില്‍ തുടങ്ങി പ്രലോഭിപ്പിക്കുന്ന പെണ്‍പ്രതിമ വരെ; വിവാദങ്ങള്‍ വിട്ടൊഴിയാതെ നടന്‍ അലന്‍സിയര്‍

റേച്ചൽ ഒരു ത്രില്ലർ ചിത്രമായിരിക്കുമെന്നാണ് സൂചന. മോൺസ്റ്ററിനു ശേഷം ഹണി റോസ് അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. റോഷൻ, ബാബുരാജ്, കലാഭവൻ ഷാജോൺ, ചന്തു സലിംകുമാർ, രാധിക എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. നവാഗതയായ ആനന്ദിനി ബാലയാണ് ചിത്രത്തിന്റെ സംവിധാനം. രാഹുൽ മണപ്പാട്ടിന്റെ കഥയ്ക്ക് രാഹുൽ മണപ്പാട്ടും എബ്രിഡ് ഷൈനും ചേർന്ന് തിരക്കഥയൊരുക്കുന്നു. മലയാളത്തിൽ മാത്രമല്ല തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലും സിനിമ ഒരുങ്ങുന്നുണ്ട്.

ഹണി റോസിന്റെ 'റേച്ചൽ'; ചിത്രീകരണം ആരംഭിച്ചു
സ്ത്രീകള്‍ പുരുഷന്‍മാരെ ഉപഭോഗവസ്തുമായി കാണുന്നു, പുരുഷന്‍മാരെ ബഹുമാനിക്കാന്‍ പഠിക്കണം; മാപ്പു പറയില്ലെന്നും അലന്‍സിയര്‍

ബാദുഷ പ്രൊഡക്ഷൻസ്, പെൻ & പേപ്പർ ക്രിയേഷൻസ് ബാനറുകളിൽ ബാദുഷ എൻ എം, ഷിനോയ് മാത്യു, എബ്രിഡ് ഷൈൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. അങ്കിത് മേനോനാണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിക്കുന്നത്. സംസ്ഥാന പുരസ്‌കാരം നേടിയ ചന്ദ്രു സെൽവരാജ് ആണ് സിനിമാട്ടോഗ്രാഫർ.

logo
The Fourth
www.thefourthnews.in