ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിൽ നിന്ന് ഇനി എത്ര ചിത്രങ്ങൾ? ലൈനപ്പ് സൂചിപ്പിച്ച് സംവിധായകൻ

ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിൽ നിന്ന് ഇനി എത്ര ചിത്രങ്ങൾ? ലൈനപ്പ് സൂചിപ്പിച്ച് സംവിധായകൻ

എൽസിയു ലൈനപ്പിൽ 8 ചിത്രങ്ങളാണുള്ളതെന്നാണ് സൂചന

പ്രഖ്യാപിച്ചത് മുതൽ ഏറ്റവും വലിയ ഹൈപ്പിൽ നിൽക്കുന്ന വിജയ് യുടെ ലിയോ യെ കുറിച്ച് പോലും പ്രേക്ഷകർക്ക് അറിയേണ്ടത് ചിത്രം എൽസിയുവിൽ (ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ്) നിന്നുള്ളതാണോ എന്നാണ്. ലിയോ 100 % എൽസിയു ചിത്രമാണെന്ന സൂചനയുണ്ടെങ്കിലും സസ്പെൻസ് ഇപ്പോൾ പൊളിക്കാൻ ലോകേഷ് തയാറല്ല, പകരം ആ ലൈനപ്പിലുള്ള മറ്റ് ചിത്രങ്ങളെ കുറിച്ചുള്ള സൂചനകൾ ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ ലോകേഷ് വെളിപ്പെടുത്തി

ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിൽ നിന്നുള്ള ആദ്യ ചിത്രം കൈതിയുടെ രണ്ടാംഭാഗം കൈതി2, കമൽഹാസൻ നായകനായ വിക്രത്തിന്റെ രണ്ടാംഭാഗം, വിക്രത്തിലെ വില്ലൻ റോളക്സിനെ കുറിച്ചുള്ള സ്പിൻ ഓഫ് ചിത്രം ഇവയാണ് ഉറപ്പുള്ള എൽസിയു ചിത്രങ്ങൾ. രജനീകാന്തിനൊപ്പം പ്രഖ്യാപിച്ചിരിക്കുന്ന ചിത്രവും എൽസിയു ആണെന്നാണ് സൂചന. ഇതുകൂടാതെ ഒരു ക്ലൈമാക്സ് ചിത്രം കൂടിയുണ്ടാകുമെന്ന സൂചനയും ലോകേഷ് നൽകുന്നുണ്ട്

ലിയോയ്ക്ക് രണ്ടാംഭാഗം ഉണ്ടാകാനുള്ള സാധ്യതയും ലോകേഷ് തള്ളുന്നില്ല. ലിയോ ഒക്ടോബർ 19 ന് തീയേറ്ററുകളിലെത്തും. മാസ് ഇൻട്രോയോ പഞ്ച് ഡയലോഗോ ഇല്ലാതെ, വിജയ് ചിത്രങ്ങളുടെ പതിവ് ഫോർമുലകളിൽ നിന്ന് മാറി, വിജയ് യുടെ ഇമേജ് ബ്രേക്കറായി എത്തുന്ന ലിയോയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ

logo
The Fourth
www.thefourthnews.in