ബാർബിയായി കങ്കണ, കെൻ ആയി ഋതിക്; വൈറലായി ഡീപ് ഫേക്ക് വീഡിയോ

ബാർബിയായി കങ്കണ, കെൻ ആയി ഋതിക്; വൈറലായി ഡീപ് ഫേക്ക് വീഡിയോ

ദ ഇന്ത്യൻ ഡീപ് ഫേക്ക് എന്ന ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്തുവന്നത്

ഹോളിവുഡ് ചിത്രം ബാർബിയിൽ ഋതിക് റോഷനെയും കങ്കണ റണാവത്തിനെയും ഉൾപ്പെടുത്തി വ്യാജ വീഡിയോ. ദ ഇന്ത്യൻ ഡീപ് ഫേക്ക് എന്ന ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്. വീഡിയോ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. മാർഗോ റോബി അവതരിപ്പിച്ച ബാർബി എന്ന കഥാപാത്രത്തെ കങ്കണയും റയാൻ ഗോസ്ലിങ് അവതരിപ്പിച്ച കെൻ എന്ന കഥാപാത്രത്തെ ഋതിക് റോഷനുമായാണ് വീഡിയോയിൽ അവതരിപ്പിക്കുന്നത്.

ബാർബിയായി കങ്കണ, കെൻ ആയി ഋതിക്; വൈറലായി ഡീപ് ഫേക്ക് വീഡിയോ
ഇതുവരെ ചെയ്തതിൽ ഏറ്റവും വെല്ലുവിളി നിറഞ്ഞ ചിത്രമെന്ന് പ്രിയദർശൻ; 'അപ്പാത്ത' പ്രദർശനം തുടങ്ങി

"ബാർബി: അൺറാവെൽഡ് റിയാലിറ്റീസ്" - വിസ്മയിപ്പിക്കുന്ന ഒരു ഡീപ്ഫേക്ക് മാസ്റ്റർപീസ്, ആത്യന്തികമായ സിനിമാറ്റിക് അനുഭവം ഇതാ എന്ന അടിക്കുറിപ്പോടെയാണ് ദ ഇന്ത്യൻ ഡീപ് ഫേക്ക് വീഡിയോ പങ്കിട്ടത്. പിന്നാലെ ആരാധകരുടെ അഭിപ്രായങ്ങളാൽ നിറഞ്ഞിരിക്കുകയാണ് കമന്റ് ബോക്സ്. ഈ ചിത്രം കാണാൻ ആദ്യം എത്തുന്നത് താനായിരിക്കുമെന്നാണ് ഒരു ആരാധകന്റെ കുറിപ്പ്. ഇരു അഭിനേതാക്കൾക്കും ഈ വേഷം നന്നായി യോജിക്കുന്നു എന്നായിരുന്നു മറ്റൊരു കമന്റ്. വീഡിയോ കണ്ട് ഞെട്ടിയെന്ന് മറ്റൊരു ആരാധകൻ കുറിച്ചു.

ബാർബിയായി കങ്കണ, കെൻ ആയി ഋതിക്; വൈറലായി ഡീപ് ഫേക്ക് വീഡിയോ
നോളന്റെ ഓപ്പൺഹൈമറിൽ മലയാളിത്തിളക്കം; ഡിജിറ്റൽ ആർട്ടിന് ചുക്കാൻ പിടിച്ചത് കണ്ണൂർ സ്വദേശി രനിത്

കങ്കണയും ബോളിവുഡിലെ മുതിർന്ന ഗാനരചയിതാവ് ജാവേദ് അക്തറുമായുള്ള മാനനഷ്ടക്കേസും ഋതികുമായുള്ള നിയമപോരാട്ടവും നിലനിൽക്കുന്ന സാഹചര്യത്തിലാണ് വീഡിയോ പുറത്തുവരുന്നത്. സഹതാരമായ ഋതിക് റോഷനൊപ്പം പരസ്യമായുണ്ടായ തർക്കത്തെത്തുടർന്ന് ജാവേദ് അക്തർ തന്നെയും സഹോദരി രംഗോലി ചന്ദേലിനെയും വീട്ടിലേക്ക് വിളിച്ചുവരുത്തി ദുരുദ്ദേശ്യത്തോടെയും ഗൂഢലക്ഷ്യത്തോടെയും ഭീഷണിപ്പെടുത്തിയെന്നാണ് കങ്കണയുടെ പരാതി. ഭീഷണിപ്പെടുത്തൽ, സ്ത്രീയുടെ മാന്യതയെ അപമാനിക്കാൻ ഉദ്ദേശിച്ചുള്ള പ്രവൃത്തികൾ എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടി അക്തറിനെതിരെ നടപടിയെടുക്കാമെന്ന് മുംബൈ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

ബാർബിയായി കങ്കണ, കെൻ ആയി ഋതിക്; വൈറലായി ഡീപ് ഫേക്ക് വീഡിയോ
അഭിനേതാക്കളായി അരങ്ങേറ്റം കുറിക്കാൻ ലോകേഷും അനിരുദ്ധും ; ചിത്രീകരണം സെപ്റ്റംബറിൽ ആരംഭിക്കും

അതേസമയം ആഗോള ബോക്‌സോഫീസ് ബ്ലോക്ക്ബസ്റ്ററായി മാറിയിരിക്കുയാണ് ഗ്രെറ്റ ഗെർവിഗ് സംവിധാനം ചെയ്ത 'ബാർബി'. ആദ്യ ആഴ്ചയിൽ 500 മില്യൺ ഡോളർ നേടിയ ചിത്രം ഇപ്പോൾ ഒരു ബില്യൺ ക്ലബിൽ എത്തിയിരിക്കുകയാണ്. ഇതോടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ കോമഡി ഡ്രാമ ചിത്രമാകും ബാർബി. ചരിത്രത്തിൽ ഒരു ബില്യൺ ഡോളർ കളക്ഷൻ നേടിയ ആദ്യ വനിതാ സംവിധായികയായി മാറും ഗ്രെറ്റ. ആഗോളതലത്തിൽ ചിത്രം വൻ വരുമാനം നേടിയെങ്കിലും സ്‌ക്രീനുകളുടെ അഭാവം മൂലം ഇന്ത്യയിൽ കളക്ഷൻ പിന്നോട്ട് പോയി. ബാർബിക്കൊപ്പം റിലീസായ ഓപ്പൺഹൈമറാണ് ഇന്ത്യയിൽ ബോക്‌സോഫീസിൽ നേട്ടം കൊയ്തത്.

logo
The Fourth
www.thefourthnews.in