അജയ് ദേവ്ഗണിനൊപ്പം മാധവൻ; ത്രില്ലർ ചിത്രവുമായി വികാസ് ബഹ്‍ല്‍

അജയ് ദേവ്ഗണിനൊപ്പം മാധവൻ; ത്രില്ലർ ചിത്രവുമായി വികാസ് ബഹ്‍ല്‍

അജയ് ദേവ്ഗണും മാധവനും ആദ്യമായി ഒരുമിക്കുന്ന ചിത്രമാണിത്

ബോളിവുഡ് താരം അജയ് ദേവ്ഗണും മാധവനും ഒരുമിക്കുന്നു. വികാസ് ബഹ്‍ല്‍ സംവിധാനം ചെയ്യുന്ന ചിത്രം സൂപ്പർ നാച്ചുറൽ ത്രില്ലറായിരിക്കുമെന്നാണ് സൂചന. ആദ്യമായിട്ടാണ് ഇരുവരും അജയ് ദേവ്ഗണും മാധവനും ഒരുമിക്കുന്നത് . ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത മാസം ആരംഭിക്കും.

മുംബൈ, മസൂറി, ലണ്ടൻ എന്നിവിടങ്ങളിലായിരിക്കും പ്രധാന ലൊക്കേഷൻ. അജയ് ദേവ്‍ഗണ്‍ ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നീ ബാനറുകളാണ് ചിത്രം നിര്‍മിക്കുക .

തമിഴ് ചിത്രം 'കൈതി'യുടെ റീമേക്കായ ഭോലയാണ് അജയ് ദേവ്‍ഗണിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം . കൈതിയുടെ അത്ര മികച്ചതായില്ലെന്ന വിമർശനമുണ്ടെങ്കിലും ഭോലയ്ക്ക് സമ്മിശ്ര പ്രതികരമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത് . അമല പോളിന്റെ ആദ്യ ബോളിവുഡ് ചിത്രം കൂടിയാണ് ഭോല

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഗുഡ് ബൈയാണ് നിർമാതാവ് കൂടിയായ വികാസ് ബഹ്‍ലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ അവസാന ചിത്രം. വികാസിന്റെ ബിഗ് ബജറ്റ് ചിത്രം ഗണപത് പാർട്ട് വണ്ണും ഈ വർഷം തീയേറ്ററുകളിലെത്തും

logo
The Fourth
www.thefourthnews.in