വോള്‍വെറിന്‍ തിരിച്ച് വരുന്നു; മാര്‍വല്‍ ആരാധകരെ ആകാംക്ഷയിലാക്കി ഡെഡ്പൂളിന്‍റ മൂന്നാം ഭാഗം പ്രഖ്യാപിച്ചു

വോള്‍വെറിന്‍ തിരിച്ച് വരുന്നു; മാര്‍വല്‍ ആരാധകരെ ആകാംക്ഷയിലാക്കി ഡെഡ്പൂളിന്‍റ മൂന്നാം ഭാഗം പ്രഖ്യാപിച്ചു

ചിത്രത്തിൽ റെയാന്‍ റെനോള്‍ഡ്സും ഹ്യൂ ജാക്മാനും വീണ്ടും ഒന്നിക്കുന്നു

മാര്‍വല്‍ ആരാധകരുടെ പ്രിയപ്പെട്ട സൂപ്പര്‍ഹീറോ തിരിച്ച് വരികയാണ്. ഡെഡ്പൂള്‍ മൂന്നാം ഭാഗത്തിലൂടെ വൂള്‍വറിനായി ഹ്യൂ ജാക്മാന്‍ തിരിച്ച് വരുന്ന വാര്‍ത്ത ചിത്രത്തിലെ നായകന്‍ റയാന്‍ റയാന്‍ റെയ്നോള്‍ഡ്സാണ് ആരാധകരുമായി പങ്കുവെച്ചത്. തന്‍റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ച വീഡിയോയില്‍ ഡെഡ്പൂള്‍ മൂന്നാം ഭാഗം 2024 ൽ തിയറ്ററുകളില്‍ എത്തുമെന്നും റയാന്‍ അറിയിച്ചു.

'ഡി23 (ഡിസ്നി- ഡി23 എക്സ്പോ) നഷ്ടപ്പെട്ടതില്‍ ഞങ്ങള്‍ വളരെ ദുഃഖിതരാണ്, കുറേനാളുകളായി ഞങ്ങള്‍ അടുത്ത ഡെഡ്പൂള്‍ ചിത്രത്തിനു വേണ്ടി കഠിനമായി പ്രയത്നിച്ചു കൊണ്ടിരിക്കുകയാണ്.' എന്ന അടിക്കുറിപ്പോട് കൂടിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

വീഡിയോ തുടങ്ങുന്നത് റയാന്‍ വീട്ടിലെ കൗച്ചിലിരുന്നുകൊണ്ട് ഡെഡ്പൂളിന് വേണ്ടിയുള്ള പരിശ്രമത്തെ പറ്റി പറഞ്ഞു കൊണ്ടാണ്. വീഡിയോയില്‍ റയാന്‍ കാട്ടിലൂടെ നടക്കുന്നതും ബോളുകൊണ്ട് കളിക്കുന്നതും ജിമ്മില്‍ വ്യായാമം ചെയ്യുന്നതും കാണാം. തുടര്‍ന്ന് റയാനിന്‍റെ കൗച്ചിന്‍റെ പിന്നിലൂടെ ഹ്യൂ ജാക്മാന്‍ നടന്നു പോകുന്നുണ്ട്. ഹ്യൂ നിനക്ക് ഒരു തവണകൂടെ വൂള്‍വറിന്‍ ആയി അഭിനയിക്കണമോ എന്ന റയാനിന്‍റെ ചോദ്യത്തിന് അലസമായി തീര്‍ച്ചയായും റയാന്‍ എന്നും പറഞ്ഞ് ഗോവണി കയറുന്ന ഹ്യൂ ജാക്മാനെ കാണാന്‍ സാധിക്കും.

20th സെഞ്ചുറി ഫോക്സ് ഡിസ്നിയുമായി ലയിച്ചതിന് ശേഷം എത്തുന്ന മാര്‍വല്‍ ചിത്രത്തെ വളരെ പ്രതീക്ഷയോടെയാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്. 2009ല്‍ ഇറങ്ങിയ 'എക്സ്മെന്‍ ഒറിജിന്‍സ്: വൂള്‍വറിനി'ലായിരുന്നു ആദ്യമായി ഡെഡ്പൂള്‍ എത്തിയത്. പക്ഷേ, ചിത്രത്തില്‍ വായ് തുന്നിക്കെട്ടിയ, സൂപ്പര്‍ ഹീറോ വസ്ത്രമില്ലാത്ത ഡെഡ്പൂളിനെയായിരുന്നു കാണാന്‍ സാധിച്ചത്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ആര്‍ റേറ്റഡ് ചിത്രമായ ഡെഡ്പൂളിലൂടെ ആ സൂപ്പര്‍ ഹീറോ തിരിച്ചെത്തുകയായിരുന്നു. ഇരു സൂപ്പര്‍ ഹീറോസും ഒരുമിച്ച് വീണ്ടും സ്ക്രീനിന് മുന്നില്‍ എത്തുന്നത് കാലങ്ങളോളം കാത്തിരിക്കുകയായിരുന്നു ആരാധകര്‍. പക്ഷേ, 2017ല്‍ ജെയിംസ് മാന്‍ഗോള്‍ഡ് ഒരുക്കിയ ലോഗന്‍ എന്ന ചിത്രത്തില്‍ വൂള്‍വറിന്‍ മരിക്കുന്നതോടെ ആ പ്രതീക്ഷ അവസാനിച്ചു. എന്നാലിപ്പോള്‍ ആരാധകരുടെ പ്രതീക്ഷകള്‍ക്ക് വീണ്ടും ചിറക് വെച്ചിരിക്കുകയാണ്.

logo
The Fourth
www.thefourthnews.in